കുവൈത്തിനെ ലക്ഷ്യമിട്ട 'ചെകുത്താൻ' വലയിൽ; ലെബനനിൽ നിന്ന് മൊബൈൽ ആപ്പ് വഴി 'ഓപ്പറേഷൻ', മയക്കുമരുന്ന് ശൃംഖല തകർത്ത് സുരക്ഷാസേന

Published : Apr 27, 2026, 03:29 PM IST
arrest

Synopsis

ലെബനനിൽ നിന്ന് മൊബൈൽ ആപ്പ് വഴി ലഹരിമരുന്ന് വിതരണം. മയക്കുമരുന്ന് ശൃംഖല തകർത്ത് സുരക്ഷാസേന. 'ദ ഡെവിൾ' എന്നറിയപ്പെടുന്ന, മൊബൈൽ ആപ്പുകൾ വഴി ശൃംഖലയെ നിയന്ത്രിച്ചിരുന്ന സൂത്രധാരൻ ലെബനനിൽ അറസ്റ്റിലായി.

കുവൈത്ത് സിറ്റി: കുവൈത്ത് ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന രണ്ട് വൻകിട അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലകളെ ലെബനീസ് സുരക്ഷാസേന തകർത്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയവും ലെബനീസ് അധികൃതരും തമ്മിലുള്ള ശക്തമായ രഹസ്യാന്വേഷണ ഏകോപനത്തിലൂടെയാണ് ഈ നിർണ്ണായക ഓപ്പറേഷൻ വിജയിച്ചത്. സൗഹൃദ രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും തങ്ങളുടെ മണ്ണിൽ അനുവദിക്കില്ലെന്ന് ലെബനീസ് ആഭ്യന്തര മന്ത്രി അഹമ്മദ് ഹജ്ജാർ വ്യക്തമാക്കി.

മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതുശല്യമുണ്ടാക്കിയതിനും ലെബനനിൽ അറസ്റ്റിലായ ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മാഫിയയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. 'ദ ഡെവിൾ' എന്ന രഹസ്യനാമത്തിൽ അറിയപ്പെട്ടിരുന്ന ഇയാളായിരുന്നു ഈ രാജ്യാന്തര സംഘത്തിന്റെ ബുദ്ധികേന്ദ്രം. ലെബനനിൽ ഇരുന്നുകൊണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഇയാൾ കുവൈത്തിലെ വിവിധ രാജ്യക്കാരായ ലഹരിമരുന്ന് വിതരണക്കാരെ നിയന്ത്രിച്ചിരുന്നത്.

അറബ് സഹോദര രാജ്യങ്ങളുടെ സുസ്ഥിരത തകർക്കുന്ന ഒരു പ്രവർത്തനത്തിനും ലെബനനെ താവളമാക്കാൻ അനുവദിക്കില്ലെന്നും സഖ്യരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഹജ്ജാർ കൂട്ടിച്ചേർത്തു. ലഹരിമരുന്ന് വിപണനം തടയുന്നതിനായി കുവൈത്തും ലെബനനും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ഈ സംഘവുമായി ബന്ധപ്പെട്ട കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ പകൽ സമയങ്ങളിൽ ബോട്ട് യാത്രയ്ക്ക് അനുമതി നൽകി കോസ്റ്റ് ഗാർഡ്
നിർണായക നീക്കം; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി