ബാഗ്ദാദിനെ നിശ്ചലമാക്കി സർക്കാർ വിരുദ്ധ പ്രക്ഷോഭം; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പ്രതിഷേധക്കാര്‍

By Web TeamFirst Published Nov 4, 2019, 7:12 AM IST
Highlights

പ്രധാന ജംഗ്ഷനുകളിൽ വണ്ടികൾ പാർക്ക് ചെയ്താണ് സമരക്കാർ വഴി തടയുന്നത്. അഴിമതി തടയുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞമാസം ഒന്നിന് തുടങ്ങിയ സമരത്തിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. 

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനെ നിശ്ചലമാക്കി സർക്കാർ വിരുദ്ധ പ്രക്ഷോഭം. തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം പ്രതിഷേധക്കാർ അടച്ചു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

സ്കൂളുകളിൽ എത്തുന്ന കുട്ടികൾ സമരത്തിന് പിന്തുണയുമായി കുത്തിയിരിക്കുകയാണ്. നിരവധി അധ്യാപകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കുന്നു.

പ്രധാന ജംഗ്ഷനുകളിൽ വണ്ടികൾ പാർക്ക് ചെയ്താണ് സമരക്കാർ വഴി തടയുന്നത്. അഴിമതി തടയുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞമാസം ഒന്നിന് തുടങ്ങിയ സമരത്തിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. 

ലെബനനില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമാണ് ബാഗ്ദാദില്‍ നടക്കുന്ന പ്രതിഷേധങ്ങളും. ഒക്ടോബര്‍ 17നാണ് ബാഗ്ദാദില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പ്രധാന നിരത്തുകളില്‍ ടയറുകള്‍ നിരത്തിയിട്ട് കത്തിച്ച ശേഷം ചുവന്ന ബാനറുകളില്‍ ജനങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചിരിക്കുന്നുവെന്ന അറിയിപ്പും സ്ഥാപിച്ച് കഴിഞ്ഞു പ്രതിഷേധക്കാര്‍. 

കിഴക്കന്‍ ബാഗ്ദാദിലെ റോഡുകളുടെ അവസ്ഥ അതീവ ദയനീയമാണ്. സര്‍ക്കാരിനുള്ള സന്ദേശമാണ് നിരത്തുകള്‍ അടക്കുന്നതിലൂടെ നല്‍കുന്നതെന്നാണ് പ്രതിഷേധക്കാര്‍ വിശദമാക്കുന്നത്. അഴിമതിക്കാരേയും അവരുടെ ശിങ്കിടികളേയും പുറത്താക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ വ്യക്തമാക്കുന്നത്. 

click me!