
കുവൈത്ത് സിറ്റി: ഇസ്രായേലി നടി ഗാൽ ഗാഡോട്ട് അഭിനയിച്ച സിനിമയ്ക്ക് രണ്ടാം തവണയും കുവൈത്തിലെ തീയറ്ററുകളിൽ വിലക്ക്. 2022-ൽ ഡെത്ത് ഓൺ ദി നൈൽ എന്ന സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്കിന് ശേഷം, വരാനിരിക്കുന്ന സ്നോ വൈറ്റ് എന്ന സിനിമയും കുവൈത്ത് നാഷണൽ സിനിമ കമ്പനി (സിനെസ്കേപ്പ്), ഗ്രാൻഡ് സിനിമ, വോക്സ് സിനിമ എന്നീ കുവൈത്തിലെ സിനിമ ശാലകളിൽ നിന്ന് പിൻവലിച്ചു. ഗാഡോട്ട് അഭിനയിച്ചതിനാലാണ് സിനിമ റദ്ദാക്കിയതെന്ന് സിനെസ്കേപ്പിലെ മാർക്കറ്റിംഗ് മേധാവി ഇബ്രാഹിം അൽ ജുറൈദാൻ വ്യക്തമാക്കി.
കുവൈത്തിന്റെ ഔദ്യോഗിക നിലപാടിന് അനുസൃതമായാണ് ഈ തീരുമാനം. സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടതിന് ശേഷമാണ് നടപടിയെന്നാണ് വിശദീകരണം. മാർക്ക് വെബ് സംവിധാനം ചെയ്ത സ്നോ വൈറ്റ് എന്ന സിനിമയിൽ ഗാഡോട്ട് ദുഷ്ട രാജ്ഞിയുടെ വേഷത്തിലും റേച്ചൽ സെഗ്ലർ പ്രധാന കഥാപാത്രമായുമാണ് എത്തുന്നത്. ഇസ്രായേൽ സൈന്യത്തിലെ മുൻ അംഗമായ ഗാഡോട്ട്, ഇസ്രായേൽ സൈന്യത്തെയും ഗാസയിലെ അവരുടെ പ്രവർത്തനങ്ങളെയും പരസ്യമായി പിന്തുണച്ചതിന് വലിയ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ