ഐ.ടി ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കണമെന്ന് ആവശ്യം

By Web TeamFirst Published Sep 27, 2020, 7:09 PM IST
Highlights

കുവൈത്തി പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളുമെല്ലാം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐ.ടി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരം സുപ്രധാന വിവരങ്ങള്‍ പ്രവാസികള്‍ക്ക് ലഭ്യമാവാന്‍ പാടില്ലെന്നാണ് എം.പിയുടെ ആവശ്യം.

കുവൈത്ത് സിറ്റി: കുവൈത്ത് സര്‍ക്കാറിന് കീഴിലുള്ള ഐ.ടി സംബന്ധമായ ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കണമെന്ന് നിര്‍ദേശം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐ.ടി വിഭാഗത്തിലെ ജോലികള്‍ മുഴുവന്‍ സ്വദേശിവത്കരിക്കണമെന്ന് എം.പി ഉസാമ അല്‍ ഷഹീനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശവും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.

കുവൈത്തി പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളുമെല്ലാം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐ.ടി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരം സുപ്രധാന വിവരങ്ങള്‍ പ്രവാസികള്‍ക്ക് ലഭ്യമാവാന്‍ പാടില്ലെന്നാണ് എം.പിയുടെ ആവശ്യം.

 അതേസമയം കുവൈത്ത് പബ്ലിക് വര്‍ക്സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും ഉടന്‍ പിരിച്ചുവിടാനുള്ള ഉത്തരവില്‍ പബ്ലിക് വര്‍ക്സ് മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ ഡോ. റാണ അല്‍ ഫാരിസ് ഉടന്‍ ഒപ്പുവെയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 400 പ്രവാസികളാണ് പട്ടികയിലുള്ളത്. നേരത്തെ 150 പ്രവാസികളെ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു.

click me!