
തിരുവനന്തപുരം: സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്ന പ്രായത്തില്‍ മണലാരണ്യത്തിലേക്ക് ഭാഗ്യം തേടി പോകുന്നവര്‍ക്ക് ഇന്നും കുറവില്ല. സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി മാത്രമല്ല കുടുംബത്തിന് വേണ്ടിയും കൂടിയാണ് പലരും കടല്‍ കടക്കുന്നത്. ഭാഗ്യം തേടി പോകുന്നവര്‍ക്കെല്ലാം നിറമുള്ള ജീവിതം അവിടെ ലഭിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കഷ്ടപാടുകളുടെ നടുവിലും വേദന കടിച്ചമര്‍ത്തി നിസഹായതയെ പടിക്ക് പുറത്ത് നിര്‍ത്തി നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പലരും പ്രവാസലോകത്ത് ജീവിതം കെട്ടിപ്പടുക്കാറുണ്ട്. അവരുടെ വേദന എന്താണെന്ന് നാട്ടിലുള്ളവര്‍ക്ക് പലപ്പോഴും മനസിലാകാറില്ല. നിസഹായതയുടെ, വേദനയുടെ, ഒറ്റപ്പെടലിന്‍റെയൊക്കെ നടുവില്‍ നിന്ന് പ്രവാസി എങ്ങനെയാണ് ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് വരച്ചുകാട്ടുന്ന ടിക്ക് ടോക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തംരഗം തീര്‍ക്കുകയാണ്.
കേവലം ഒരു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പ്രവാസലോകത്തെയെന്നല്ല കാഴ്ചക്കാരെ ഒന്നടങ്കം നൊന്പരപ്പെടുത്തുകയാണ്. അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദശകലത്തിനൊപ്പം പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പില്‍ ജലാലാണ് ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. ജനുവരി 27 ാം തിയതി ജലാല്‍ പങ്കുവച്ച വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam