സൗദി കിരീടാവകാശി ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു

Published : Feb 01, 2019, 04:32 PM IST
സൗദി കിരീടാവകാശി ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു

Synopsis

ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ലെങ്കിലും നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഫെബ്രുവരി മാസത്തില്‍ സന്ദര്‍ശനമുണ്ടായേക്കും. 

റിയാദ്: ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ അടക്കമുള്ള സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. കഴിഞ്ഞ നവംബറില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ലെങ്കിലും നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഫെബ്രുവരി മാസത്തില്‍ സന്ദര്‍ശനമുണ്ടായേക്കും. വരുന്ന ജൂണില്‍ ജപ്പാനില്‍ വെച്ച് നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഊര്‍ജം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് ധാരണയായിരുന്നു. സൗദി ആരാംകോയുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ