ജമാല്‍ ഖഷോഗി കൊലപാതകം; നിർണ്ണായക തെളിവുകൾ തുര്‍ക്കി കൈമാറി

By Web TeamFirst Published Nov 11, 2018, 6:47 AM IST
Highlights

ആധികാരികമായ തെളിവുകൾ കൈവശമുണ്ടെന്ന് തുർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തുർക്കിയിലെ സൗദി കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് ആസിഡിന്റെ അംശങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക തെളിവുകൾ തുർക്കി അമേരിക്കയ്ക്കും, സൗദിക്കും, ബ്രിട്ടനും, ജർമ്മനിയ്ക്കും കൈമാറി. കൊലപാതകം നടന്ന രീതി വിവരിക്കുന്ന ഓഡിയോ തെളിവുകളും കൈമാറിയിട്ടുണ്ട്.

ആധികാരികമായ തെളിവുകൾ കൈവശമുണ്ടെന്ന് തുർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തുർക്കിയിലെ സൗദി കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് ആസിഡിന്റെ അംശങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഖഷോഗിയുടെ മൃതദേഹം ആഡിസ് ഒഴിച്ച് നശിപ്പിച്ചുവെന്നായിരുന്നു തുർക്കിയുടെ ആരോപണം. ഖഷോഗിയെ ആരാണ് വധിച്ചതെന്ന് സൗദി അറേബ്യയ്ക്ക് അറിയാമെന്ന് തുർക്കി പ്രസിഡന്റ് ത്വയിപ് എർഡോഗൻ ആവർത്തിച്ചു. ഒക്ടോബർ രണ്ടിനാണ് ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് കൊല്ലപ്പെട്ടത്.

click me!