
ദില്ലി: ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി രാജ്യക്കാര്‍ക്ക് പ്രയോജനകരമാകുന്ന ഇ-വിസ പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ച് ജപ്പാന്‍. ജപ്പാനിലേക്ക് വിമാന മാര്‍ഗമെത്തുന്നവര്‍ക്കായി പ്രത്യേകം അവതരിപ്പിക്കുന്നതാണ് ഇ-വിസ പദ്ധതി. സിംഗിള്‍ എന്‍ട്രിയിലൂടെ 90 ദിവസം വരെ ജപ്പാനില്‍ താമസിക്കാനാകും.
ജപ്പാനിലേക്ക് ഹ്രസ്വകാല സന്ദര്‍ശനം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്. ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, കാനഡ, സൗദി അറേബ്യ, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, തായ്വാന്‍, യുഎഇ, ബ്രിട്ടന്‍, യുഎസ്എ തുടങ്ങിയ രാജ്യക്കാര്‍ക്ക് ഇ-വിസയ്ക്ക് യോഗ്യതയുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇ-വിസ നേടാനുള്ള അര്‍ഹതയുണ്ട്.
Read Also - ഗ്രാന്‍ഡ് പ്രൈസ് തൂക്കി! ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം ഇത്തവണയും ഇന്ത്യയിലേക്ക്; ഭാഗ്യശാലി നേടിയത് കോടികൾ
അപേക്ഷിക്കേണ്ട വിധം
ജപ്പാന്‍ ഇ വിസ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നിങ്ങളുടെ ട്രിപ്പിന് ആവശ്യമായ വിസ സെലക്ട് ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക. ഓണ്‍ലൈന്‍ വിസ ആപ്ലിക്കേഷന് വേണ്ട വിവരങ്ങള്‍ എന്റര്‍ ചെയ്യുക. നിങ്ങളുടെ വിസ അപേക്ഷയുടെ ഫലം രജിസ്റ്റേഡ് ഇ മെയില്‍ വിലാസത്തിലേക്ക് അയയ്ക്കും. വിസ ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കാം. പണം അടച്ച ശേഷം ഇ വിസ ലഭിക്കുന്നതാണ്. അപേക്ഷാ പ്രക്രിയയ്ക്കിടെ അഭിമുഖത്തിനായി അപേക്ഷകന്റെ താമസസ്ഥലത്തിന്റെ അധികാര പരിധിയിലുള്ള ജാപ്പനീസ് നയതന്ത്ര സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam