Latest Videos

ദമ്മാമില്‍ നടന്ന ജേദ് ക്രിക്കറ്റ് ലീഗില്‍ 4ജി നീര്‍ച്ചാല്‍ ജേതാക്കളായി

By Web TeamFirst Published Jan 15, 2021, 2:51 PM IST
Highlights

ഐപിഎല്‍ മാതൃകയില്‍ 120 താരങ്ങളെ അണിനിരത്തി 8 ടീമുകളയിട്ടാണ് ക്രിക്കറ്റ് ലീഗ് നടത്തിയത്.

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ നടന്ന ജേദ് കാസര്‍ഗോഡ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ 4ജി നീര്‍ച്ചാല്‍ ജേതാക്കളായി. ജീവകാരുണ്യ  പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട്  കിഴക്കന്‍ പ്രവിശ്യയില്‍  ശ്രദ്ധേയമായ കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍ഗോഡ് ഡിസ്ട്രിക്ട്  സോഷ്യല്‍ ഫോറം (കെ ഡി എസ് എഫ്) സംഘടിപ്പിച്ച ജേദ് ക്രിക്കറ്റ് ലീഗില്‍ ടീ ടൈം ദമ്മാമിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് 4ജി  നീര്‍ച്ചാല്‍ കാസര്‍ഗോഡ് ക്രിക്കറ്റ് ലീഗ് കപ്പ് സ്വന്തമാക്കിയത്.

ഐപിഎല്‍ മാതൃകയില്‍ 120 താരങ്ങളെ അണിനിരത്തി 8 ടീമുകളയിട്ടാണ് ക്രിക്കറ്റ് ലീഗ് നടത്തിയത്. കെഡിഎസ്എഫ് സംഘടിപ്പിച്ച കാസറഗോഡ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്, കിഴക്കന്‍ പ്രവിശ്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്‍കിയത് പുത്തന്‍ അനുഭവങ്ങള്‍. കടുത്ത തണുപ്പിനെയൊന്നും വക വെക്കാതെ ക്രിക്കറ്റ് പ്രേമികള്‍ റാഖയിലെ കാബ്ബാനി സ്റ്റേഡിയത്തിലെത്തി, രാത്രി 10 മണിക്ക് ആരംഭിച്ച ഉല്‍ഘടന ചടങ്ങില്‍ കെ ഡി എസ് എഫ് ദമ്മാം, ഖോബാര്‍, സെന്‍ട്രല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കന്മാര്‍ പങ്കെടുത്തു തുടര്‍ന്ന് കെ ഡി എസ് എഫ് ന്റെ പ്രവര്‍ത്തങ്ങളെ കുറിച് വിവിധ നേതാക്കന്മാരുടെ വിശദികരണത്തിന് ശേഷം കളിക്കാരുമായുള്ള പരിചയപ്പെടലും നടന്നു. മത്സരത്തില്‍ സമാന്‍ കലാപാര, സ്റ്റാര്‍സ് സര്‍വീസ്, ടീ ടൈം ദമ്മാം, 4ജി നീര്‍ച്ചാല്‍, ബദര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ടോസ്സി ഷൂസ്, ബൂം ബൂം ബോയ്‌സ്, സമന്‍സ് എന്നീ 8 പ്രാദേശിക ടീമുകള്‍ തമ്മിലാണ് മറ്റുരച്ചത്. ഒടുവില്‍ ജേദ് കാസര്‍ഗോഡ് ക്രിക്കറ്റ് ലീഗ് കപ്പിനായുള്ള ഫൈനല്‍ മത്സരത്തില്‍ 4ജി നീര്‍ച്ചാലും ടീ ടൈം ദമ്മാമും തമ്മിലായിരുന്നു ആവേശ പോരാട്ടം.

നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്ത ടീ ടൈം ദമ്മാമിനെ മറുപടി ബാറ്റിംഗിനിറങ്ങിയ 4ജി നീര്‍ച്ചാല്‍ 5 വക്കറ്റിനു വിജയം നേടുകയായിരുന്നു, മൊയ്തീന്‍ കനിലയുടെയും റഹീമിന്റെയും ഉജ്ജ്വല ബാറ്റിങ്ങായിരുന്നു 4ജി നിര്‍ച്ചലിനെ വിജയത്തിലേക്കെത്തിച്ചത്. കാസര്‍ഗോഡ് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം ദമ്മാം ശാഖ ഓര്‍ഗനൈസിങ് ഭാരവാഹികളുടെ  സാനിധ്യത്തില്‍ ജംഷാദ് മൊഗ്രാല്‍, ജംഷീദ് റൂബി, സമീര്‍ ബാച്ചിക്ക, ഹാരിസ് പടുപ്പില്‍, അന്‍സിഫ് പെര്‍ള, നൗഫല്‍ പുത്തൂര്‍, ബഷീര്‍ ഉപ്പള, റസാഖ്, നസീര്‍ ഷാഫി, ഇബ്രു തെക്കില്‍, ഇന്നു സിയാത്, അന്‍വര്‍ ഖാന്‍  പിഎം കാദര്‍ എന്നിവര്‍  വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. 4ജി നീര്‍ചാലിന്റെ മൊയ്തീന്‍ കനിലാ  റഹീം ടീ ടൈം ദമ്മാമിന്റെ അമ്മി കര്‍മാന്‍സ് റഹീം തൃക്കാരിപുരിനെയും മികച്ച കളിക്കാറായി തെരഞ്ഞെടുത്തു.

click me!