കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ ഇളവുമായി ജെറ്റ് എയര്‍വെയ്സ്

Published : Oct 30, 2018, 06:32 PM ISTUpdated : Oct 30, 2018, 08:31 PM IST
കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ ഇളവുമായി ജെറ്റ് എയര്‍വെയ്സ്

Synopsis

 വരുന്ന ചൊവ്വാഴ്ച മുതല്‍ നവംബര്‍ അഞ്ചുവരെയായിരിക്കും ഇളവുണ്ടാകുക. കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മാത്രമല്ല ഇളവുണ്ടാവുക

കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ജെറ്റ് എയര്‍വെയ്സ്.  കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ 30 ശതമാനം ഇളവ് ജെറ്റ് എയര്‍വെയ്സ്  പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ നവംബര്‍ അഞ്ചുവരെയായിരിക്കും ഇളവുണ്ടാകുക. കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മാത്രമല്ല ഇളവുണ്ടാവുക. 

മുംബൈ വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവടങ്ങളിലേക്കുമുള്ള സിംഗിള്‍/ റിട്ടേണ്‍ ടിക്കറ്റുകള്‍ക്കും ഇളവ്  ഉണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനായോ മൊബൈല്‍ ആപ്പുവഴിയോ ട്രാവല്‍ ഏജന്‍സി വഴിയോ ബുക്ക് ചെയ്യാം. എക്കൊണോമി, പ്രീമിയര്‍ ക്ലാസുകള്‍ക്കും ഇളവ് ലഭ്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ ലോകകപ്പിന്‍റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര, 'ലെഗസി ഓഫ് ഖത്തർ 2022' പ്രദർശനം കതാറയിൽ
റിയാദിലെ ഒഐസിസി നേതാവ് രാജു പാപ്പുള്ളി നിര്യാതനായി