
ദുബൈ: പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സ് റെഫെത്(36) ദുബൈയില്‍ അപകടത്തില്‍ മരിച്ചു. പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് ഫ്രഞ്ചുകാരനായ റെഫെതിന്റെ മരണം സംഭവിച്ചത്. മരുഭൂമിയിലെ പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്റെ വീഡിയോ വൈറലായിരുന്നു. മലയാളികളുള്‍പ്പെടെയുള്ള ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍.
ദുബൈയില്‍ നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam