
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.യിലെ പ്രമുഖ കമ്പനിയിലെ വിവിധ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവരായിരിക്കണം.
തസ്തികകളും ഒഴിവുകളുടെ എണ്ണവും ശമ്പളവും ഇങ്ങനെ
1 . കാർപെന്റർ : 20 ഒഴിവുകൾ , ശമ്പളം : 1200 AED
2 . മേസൺ : 22 ഒഴിവുകൾ , ശമ്പളം : 1300 AED
3 . സ്റ്റീൽ ഫിക്സെർ : 43 ഒഴിവുകൾ , ശമ്പളം : 1200 AED
4 . അലൂമിനിയം ഫാബ്രിക്കേറ്റർ : 20 ഒഴിവുകൾ , ശമ്പളം : 1300 AED
5 . ഫർണിച്ചർ പെയിൻറ്റർ : 10 ഒഴിവുകൾ , ശമ്പളം : 1350 AED
6 . ഫർണിച്ചർ കാർപെന്റർ : 18 ഒഴിവുകൾ , ശമ്പളം : 1350 AED
7 . പ്ലമ്പർ : 6 ഒഴിവുകൾ , ശമ്പളം : 1500 AED
8 . എ.സി. ടെക്‌നീഷ്യൻ : 6 ഒഴിവുകൾ , ശമ്പളം : 1500 AED
9 . ഡക്റ്റ് മാൻ : 6 ഒഴിവുകൾ , ശമ്പളം : 1300 AED
10 . ഹെൽപ്പർ : 6 ഒഴിവുകൾ , ശമ്പളം : 1200 AED
വിസ, താമസം എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. എന്നാൽ ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിശദമായ ബയോഡാറ്റ പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 മെയ് 6-ാം തീയതിയ്ക്ക് മുമ്പ് gcc@odepc.in എന്ന ഈമെയിലിലേക്കു അപേക്ഷ അയക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42, 7736496574, 9778620460. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതർ വിശദമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ