യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം

Published : May 23, 2024, 03:39 PM IST
യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം

Synopsis

നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ്  ജൂണ്‍ 06 മുതല്‍ 08 വരെ എറണാകുളത്ത് നടക്കും. കാർഡിയാക് ഒ.ടി,  അനസ്തെറ്റിക് & ഒ.ടി സ്പെഷ്യാലിറ്റികളിലെ  നഴ്സിങ് ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 

നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്,  പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in  എന്ന ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന്  നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

Read Also - യൂസഫലിയുടെ അതിഥിയായി തലൈവർ; റോള്‍സ് റോയ്സില്‍ ഒപ്പമിരുത്തി യാത്ര, വീട്ടിലേക്ക് മാസ്സ് എന്‍ട്രി, വീഡിയോ വൈറല്‍

യു.കെ വെയില്‍സില്‍ തൊഴിൽ അവസരവുമായി നോർക്ക റിക്രൂട്ട്മെന്റ്

തിരുവനന്തപുരം: യു.കെ വെയില്‍സില്‍ (NHS)ഗ്യാസ്ട്രോഎൻട്രോളജി സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്. PLAB ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. 2024 ജൂണ്‍ 06, 07 തീയ്യതികളില്‍ എറണാകുളത്ത് അഭിമുഖം നടക്കും. 

യോഗ്യത: 
ജനറൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ സീനിയർ ഡോക്ടർ - നിയോ എൻഡോക്രൈൻ ട്യൂമറുകൾ (NET) പ്രവൃത്തിപരിചയം. ഫുള്‍ GMC രജിസ്ട്രേഷൻ അല്ലെങ്കിൽ UK ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ യോഗ്യതയുള്ളവര്‍ സ്‌പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂർത്തിയാക്കണം. (ഫിസിഷ്യൻമാർക്ക് MRCP ഭാഗം 1 ഉൾപ്പെടെ)
കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷം ഗ്യാസ്ട്രോഎൻട്രോളജി ക്ലിനിക്കൽ റോളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം. IELTS-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B.

ശമ്പളം പ്രവൃത്തിപരിചയം കണക്കിലെടുത്ത്
സ്പെഷ്യാലിറ്റി ഡോക്ടർ: £37,737 - £59,336 കൺസൾട്ടന്റ്: £52,542 - £82,418 വരെ (പ്രതിവര്‍ഷം) ലഭിക്കും. ഇതിനോടൊപ്പം പൂർണ്ണ GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം  rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന്  നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. 

വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട