ഒമാനില്‍ തൊഴില്‍ വിസയും ഓണ്‍ലൈനാവുന്നു

Published : Mar 25, 2019, 09:50 AM IST
ഒമാനില്‍ തൊഴില്‍ വിസയും ഓണ്‍ലൈനാവുന്നു

Synopsis

36 തരം വിസകളാണ് ഒമാന്‍ അനുവദിക്കുന്നത്. ഇതില്‍ സന്ദര്‍ശക വിസകളും സ്പോണ്‍സര്‍ ആവശ്യമില്ലാത്ത ചില വിസകളും ഇപ്പോള്‍ തന്നെ ഓണ്‍ലൈനായി അനുവദിക്കുന്നുണ്ട്. 

മസ്കത്ത്: സന്ദര്‍ശക വിസകള്‍ക്ക് പിന്നാലെ ഒമാനില്‍ തൊഴില്‍ വിസകളും ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ തന്നെ ഓണ്‍ലൈന്‍ വിസകള്‍ നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

36 തരം വിസകളാണ് ഒമാന്‍ അനുവദിക്കുന്നത്. ഇതില്‍ സന്ദര്‍ശക വിസകളും സ്പോണ്‍സര്‍ ആവശ്യമില്ലാത്ത ചില വിസകളും ഇപ്പോള്‍ തന്നെ ഓണ്‍ലൈനായി അനുവദിക്കുന്നുണ്ട്. മറ്റ് വിസകളും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ജോലി വിസയും കുടുംബ വിസയും ഓണ്‍ലൈനായി ലഭിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ