കൊവിഡ് 19: കുവൈത്തില്‍ പള്ളികളില്‍ നമസ്കാരത്തിന് നിരോധനം

By Web TeamFirst Published Mar 13, 2020, 9:57 PM IST
Highlights
  • കൊവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പള്ളിയിലെ നമസ്കാരങ്ങള്‍ക്ക് കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തി. 
  • ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറായി

കുവൈത്ത് സിറ്റി: കുവൈത്തിൽ ആശങ്ക വർധിപ്പിച്ച് കൊവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് ഇരുപത് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറായി. നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

അഞ്ച് പേർ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ കുവൈത്തിൽ ഇന്ന് മുതൽ ജുമാ നമസ്കാരവും പ്രഭാഷണവും  താൽക്കാലികമായി നിർത്തിവയ്ക്കാൻ  ഔക്കാഫ് മന്ത്രാലയം നിർദ്ദേശിച്ചു. ബസ്  സർവ്വീസ് ഉൾപ്പെടെ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് പള്ളികളിലെ നമസ്ക്കാരങ്ങൾ നിർത്തി വയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ആളുകൾ വീട്ടിലിരുന്ന് പ്രാർത്ഥിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!