മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയില്‍ സംശയങ്ങളുണ്ടെന്ന് കെ മുരളീധരന്‍

By Web TeamFirst Published Oct 25, 2018, 4:43 PM IST
Highlights

 മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയില്‍ മെച്ചം ഉണ്ടായത് സംസ്ഥാനത്തിനല്ല, പാർട്ടിക്കാണ്. മുഖ്യമന്ത്രിയുടെ യാത്ര പ്രവാസികളുടെ വോട്ട് ഉറപ്പിക്കാനായിരുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. 
 

ദുബായ്: മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയിൽ സംശയങ്ങൾ ഏറെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. കേരളത്തിന് എന്തുമാത്രം സാമ്പത്തിക സഹായം ലഭിച്ചുവെന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ യാത്രയുടെ സാമ്പത്തിക ചെലവ് വഹിച്ചത് ആരാണെന്നും മുരളീധരന്‍ ചോദിച്ചു. 

ഗൾഫ് യാത്രയിൽ മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു. ലഭിച്ച കാശ് എന്തിനാണ് സര്‍ക്കാര്‍ വിനിയോഗിച്ചത് ? മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയില്‍ മെച്ചം ഉണ്ടായത് സംസ്ഥാനത്തിനല്ല, പാർട്ടിക്കാണ്. മുഖ്യമന്ത്രിയുടെ യാത്ര പ്രവാസികളുടെ വോട്ട് ഉറപ്പിക്കാനായിരുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. 

വ്യഭിചാരക്കുറ്റം ആരോപിച്ചിട്ടുള്ള രണ്ട് എംഎൽഎമാരുടെ നിയമസഭാകക്ഷി നേതാവാണ് മുഖ്യമന്ത്രി. അദ്ദേഹമാണ് തന്ത്രിക്കെതിരെ വ്യഭിചാര കുറ്റം ആരോപിക്കുന്നത്. ശബരിമല സർക്കാർ ഓഫീസ് അല്ല. തന്ത്രി പൂട്ടിപ്പോയാൽ തുറക്കാൻ വിടുന്ന കാര്യം ഭക്തജനങ്ങൾ കൈകാര്യം ചെയ്യും. ഭക്തജനങ്ങളെ ആർഎസ്എസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നു. മുഖ്യമന്ത്രിക്ക് വികസനം നടത്താനാണ്, ശബരിമലയെ തകർക്കാനല്ല ജനങ്ങൾ വോട്ട് ചെയ്തതെന്നും മുരളീധരന്‍ വ്യക്തമാക്കി. 

click me!