കണിയാപുരം രാമചന്ദ്രൻ രാജ്യാന്തര ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ ഭൂമി മികച്ച ചിത്രം

Published : Dec 24, 2019, 12:53 AM IST
കണിയാപുരം രാമചന്ദ്രൻ രാജ്യാന്തര ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ ഭൂമി മികച്ച ചിത്രം

Synopsis

വെടക്ക് യന്ത്രം എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജോ ജോർജ് മികച്ച നടനായും മിഴി നനയുമ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്മിത ജോതിഷ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച ഏഴാമത് കണിയാപുരം രാമചന്ദ്രൻ രാജ്യാന്തര ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ ഭൂമി മികച്ച ചിത്രം. വെടക്ക് യന്ത്രം എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജോ ജോർജ് മികച്ച നടനായും മിഴി നനയുമ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്മിത ജോതിഷ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

കാണികളുടെ പങ്കാളിത്തം കൊണ്ട് ചലച്ചിത്ര മേള നോട്ടം ശ്രദ്ധേയമായത്. പ്രശസ്ത ശബ്ദ സംയോജകൻ ടി. കൃഷ്ണനുണ്ണി മേള ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനേഷൻ എന്ന ചിത്ര മൊരുക്കിയ മുഹമ്മദ് സാലിഹ് ആണ് മികച്ച സംവിധായകൻ. ബ്ലാക്ക് ബലൂൺ എന്ന ചിത്രത്തിലൂടെ പ്രശാന്ത് രാധാകൃഷ്ണൻ മികച്ച തിരക്കഥാകൃത്തായി.

സാവണ്ണയിലെ മഴപ്പൂക്കൾ ക്യാമറയിലാക്കിയ അരുൾ കെ. സോമ സുന്ദരമാണ് മികച്ച ഛായാഗ്രാഹകൻ. നോട്ടം ചലച്ചിത്രമേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ കുട്ടികളുടെ വിഭാഗത്തിൽ അഭിരാം അനൂപ് സംവിധാനം ചെയ്ത എക്സ്പെക്റ്റീവാണ് മികച്ച ചിത്രം. ഓരോ വർഷം കഴിയുംതോറും മികച്ച ചിത്രങ്ങളാണ് നോട്ടം ഹ്രസ്വ ചലചിത്രമേളയിൽ എത്തുന്ന തെന്ന് ജൂറി അംഗവും ചലച്ചിത്ര നിരൂപകനുമായ സി.എസ് വെങ്കിടേശ്വരൻ പറഞ്ഞു.

പൗരത്വ ഭേതഗതി നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മേളയിൽ പ്രമേയം അവതരിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ