കുവൈത്തിൽ ജനപ്രിയ 'കീറ്റ'കമ്പനിയുടെ ഫുഡ് ഡെലിവറി ഉടൻ പ്രവർത്തനം ആരംഭിക്കും

Published : Sep 13, 2025, 01:05 PM IST
keeta

Synopsis

കുവൈത്തിലെ ഡെലിവറി കമ്പനികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണ നിയമങ്ങൾ, ഡെലിവറി കമ്പനികൾ നടത്തുന്ന ലംഘനങ്ങളുടെ തരങ്ങൾ, ഈ പ്രവർത്തനത്തെക്കുറിച്ച് ലഭിക്കുന്ന ഏറ്റവും സാധാരണമായ ഉപഭോക്തൃ സംരക്ഷണ പരാതികൾ എന്നിവ അവലോകനം ചെയ്തു.

കുവൈത്ത് സിറ്റി: 'കീറ്റ' കമ്പനിയുടെ ഫുഡ് ഡെലിവറി കുവൈത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതിനായി കീറ്റ ആപ്പ് വഴി ഭക്ഷ്യ വിതരണത്തിൽ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് കമ്പനിയായ മെയ്തുവാൻ, വാണിജ്യ, വ്യവസായ മന്ത്രാലയം ഉൾപ്പെടെയുള്ള നിരവധി സർക്കാർ നിയന്ത്രണ ഏജൻസികളുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കുവൈത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കും.

കുവൈത്തിലെ ഡെലിവറി കമ്പനികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നിയന്ത്രണ നിയമങ്ങൾ, ഡെലിവറി കമ്പനികൾ നടത്തുന്ന ലംഘനങ്ങളുടെ തരങ്ങൾ, ഈ പ്രവർത്തനത്തെക്കുറിച്ച് ലഭിക്കുന്ന ഏറ്റവും സാധാരണമായ ഉപഭോക്തൃ സംരക്ഷണ പരാതികൾ എന്നിവ ചൈനീസ് ഡെലിവറി കമ്പനി അവലോകനം ചെയ്തു. ചൈനീസ് ഭക്ഷ്യ വിതരണ ഭീമനായ മെയ്തുവാന്‍റെ ഡെലിവറി വിഭാഗമായ കീറ്റ കഴിഞ്ഞ വർഷം സൗദി അറേബ്യയിലും ഖത്തറിലും പ്രവർത്തനം ആരംഭിച്ചിരുന്നു. യുഎഇയിലും കുവൈത്തിലും പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം