കേളി ന്യൂ സനയ്യ ഏരിയ ഭാരവാഹി മനോഹരൻ നെല്ലിക്കൽ അന്തരിച്ചു

Published : May 17, 2023, 08:21 PM ISTUpdated : May 19, 2023, 06:28 PM IST
കേളി ന്യൂ സനയ്യ ഏരിയ ഭാരവാഹി മനോഹരൻ നെല്ലിക്കൽ അന്തരിച്ചു

Synopsis

കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ(64) അന്തരിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ(64) അന്തരിച്ചു. രക്താധിസമ്മർദ്ദത്തെ തുടർന്ന് റിയാദ് അൽ സലാം ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തലയിൽ രക്തസ്രാവം സംഭവിക്കുകയും, അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുമായിരുന്നു. തുടർന്ന് ന്യൂമോണിയ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. വൈകിട്ടോടെ ഹൃദയാഘാതം സംഭവിക്കുകയും മരണമടയുകയും ചെയ്തു.

പത്തനംതിട്ട റാന്നി സ്വദേശിയായ മനോഹരൻ കഴിഞ്ഞ 13 വർഷമായി ന്യൂ സനയ്യയിലെ അൽ ഖാലിദ് പ്രിന്റിങ് പ്രസ്സിൽ മെക്കാനിക്കൽ സൂപ്രവൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ലക്ഷ്മി, മക്കൾ ലിനോജ് (ദുബായ്), മനീഷ്. കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, ഏരിയ പ്രസിഡന്റ്, രക്ഷാധികാരി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നടപടികൾ സ്വീകരിച്ചു വരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം