വർണാഭമായി കോട്ടയം ഫെസ്റ്റ്: അതിഥിയായി മനോജ് കെ. ജയൻ

Published : May 17, 2023, 07:48 PM IST
വർണാഭമായി കോട്ടയം  ഫെസ്റ്റ്: അതിഥിയായി മനോജ് കെ. ജയൻ

Synopsis

കോട്ടയം ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ  'കോട്ടയം  ജില്ലാ പ്രവാസി  അസോസിയേഷൻ' സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റ് 2023 ശ്രദ്ധയാകർഷിച്ചു.

റിയാദ്: കോട്ടയം ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ  'കോട്ടയം  ജില്ലാ പ്രവാസി  അസോസിയേഷൻ' സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റ് 2023 ശ്രദ്ധേയമായി. അസോസിയേഷന്റെ 13-ാമത്  വാർഷിക ആഘോഷത്തൊടനുബന്ധിച്ച്   സംഘടിപ്പിച്ച  ഫെസ്റ്റിൽ നടൻ മനോജ് കെ ജയൻ മുഖ്യ അതിഥിയായി. പ്രശസ്ത  പിന്നണി  ഗായിക  സുമി അരവിന്ദ്,  ഹാസ്യ ടെലിവിഷൻ   പരിപാടികളിലൂടെ   ശ്രദ്ധേയരായ   നസീർ  സംക്രാന്തി, പോൾസൺ  കൂത്താട്ടുകുളം, ഷജീർ  പട്ടുറുമാൽ തുടങ്ങിയ തുടങ്ങിയ മികച്ച   താരനിരയുടെ   പ്രകടനങ്ങൾക്ക്   സാക്ഷിയായത്  രണ്ടായിരത്തോളം   ആസ്വാദകരാണ്.

മണിച്ചിത്രത്താഴ് സിനിമയിൽ യേശുദാസും ചിത്രയും പാടിയ വിഖ്യാത ഗാനം 'ഒരു മുറൈ വന്ത് പാർത്തായാ'  ആലപിച്ചുള്ള സൗദി ഗായകൻ അഹമ്മദ്  സുൽത്താന്റെ രംഗപ്രവേശനത്തിന്  സദസ്സ് സമ്മാനം നൽകിയത് നിലക്കാത്ത കയ്യടിയും അഭിനന്ദന സന്ദേശങ്ങളുമായിരുന്നു. അഹമമ്മദിനൊപ്പം സുമി കൂടി ചേർന്നപ്പോൾ ആസ്വാദകർ 90 കളിലേക്ക് മടങ്ങി. 

രവീന്ദ്രൻ മാഷിന്റെയും ജോൺസൺ  മാഷിന്റെയും ഗാനങ്ങൾ  ആലപിച്ച് മനോജ്‌  കെ  ജയനും സുമി  അരവിന്ദും  അറബ് മണ്ണിൽ മലയാളത്തിന്റെ സംഗീത  രാവ് തീർത്തു. മലയാള സിനിമയിലെയും  മിനിസ്‌ക്രീനിലെയും  ഹാസ്യ താരങ്ങളായ   നസീർ  സംക്രാന്തിയും  പോൾസൺ  കൂത്താട്ടുകുളവും  ചേർന്നു അവതരിപ്പിച്ച  സ്കിറ്റുകളും  സദസ്സ് ആസ്വദിച്ചു. പോൾസ്റ്റാർ  ഡാൻസ്  അക്കാദമിയിലെ   കുട്ടികൾ  അവതരിപിച്ച  നൃത്തങ്ങളും, സഫാ ഷിറാസ് ടീമിന്റെ  ഒപ്പനയും, ഷജീർ പട്ടുറുമാൽ, പവിത്രൻ, ഹസ്ബ  ഷാജഹാൻ അനാമിക സുരേഷ്, ആൻഡ്രിയ  ജോൺസൺ,  ഫിദ  ഫാത്തിമ റയ റഫീഷ് ,തുടങ്ങിയ  റിയാദിലെ  കലാകാരന്മാരും   അവതരിപ്പിച്ച ഗാനങ്ങളും  അജ്മൽറസൽ, ഫാത്തിമ സഹ്റ, സഫ്രിൻ ഫാത്തിമ, എന്നിവരുടെ ഡാൻസും ഫെസ്റ്റിന് മികവേറ്റി.

റിയാദിലെ  അൽ  നൗറാസ്   ഓഡിറ്റോറിയത്തിൽ  വെച്ച്  നടന്ന വാർഷികാഘോഷ ഫെസ്റ്റിൽ കോട്ടയം  ജില്ലാ  പ്രവാസി അസോസിയേഷൻ പ്രസിഡന്റ്  ബഷീർ  സാപ്റ്റക്കോ അധ്യക്ഷത  വഹിച്ചു, അസോസിയേഷൻ  ചെയർമാൻ  ഡേവിഡ്  ലുക്ക്‌  യോഗം  ഉത്ഘാടനം  ചെയ്തു.  സാമൂഹിക പ്രവർത്തകൻ  ഷിഹാബ്  കൊട്ടുകാട്, മീഡിയ  ഫോറം  ജനറൽ  സെക്രട്ടറി  നൗഫൽ  പാലക്കാടൻ, ബാസ്റ്റിൻ  ജോർജ്, ഷാജി മഠത്തിൽ എന്നിവർ  യോഗത്തിന് ആശംസകൾ അറിയിച്ചു. .ഡെന്നി കൈപ്പനാനി യോഗത്തിന്  ആമുഖവും  അസോസിയേഷൻ ജനറൽ  സെക്രട്ടറി  ടോം  ചാമക്കാലായിൽ സ്വാഗതവും  ട്രഷറർ  നൗഫൽ  കോട്ടയം   നന്ദിയും  പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ സജിൻ നിഷാൻ അവതാരകനായ ആഘോഷരാവിന്  ജയൻ  നായരാണ് ഷോ ഡയറക്ടർ . മനോജ്‌  കെ  ജയൻ , സുമി  അരവിന്ദ് , നസീർ  സംക്രാന്തി , പോൾസൺ, സജീർ  പട്ടുറുമാൽ എന്നിവർക്കുള്ള  അസോസിയേഷന്റെ  ഉപഹാരം  ചെയർമാൻ  ഡേവിഡ്  ലൂക്  കൈമാറി.

Read more:  ഒമാനിലെ ഇന്ത്യൻ സയൻസ് ഫോറം ശാസ്ത്ര പ്രതിഭകളെ ആദരിക്കുന്നു; ഡോ. മയിൽ സ്വാമി അണ്ണാദുരൈ മുഖ്യാതിഥിയാവും

ബോണി ജോയ്, രാജേന്ദ്രൻ, ജെയിംസ് ഒവേലിൽ, ബിബിൻ മണിമല, നിഷാദ് ഷെരീഫ്, ഡാനീസ്, അനസ്, Dr.ജയചന്ദ്രൻ, അബ്ദുൽ സലാം, റസ്സൽ, അമീർ, അൻഷാദ്, ജെറി ജോസഫ്, റഫീഷ് അലിയാർ,ജോസ് പാലാ, വിനോദ് ജി ,  ജോജി തോമസ് , ഷൈജു ജോസ് , അഷറഫ് സി കെ , ഷൈജു ചാക്കോ , സലിം തലനാട് തുടങ്ങിയവർ  വാർഷികാഘാകോഷങ്ങൾക്ക് നേതൃത്വം നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം