യുഎഇ പൊതുമാപ്പ്; മലയാളികളെ സഹായിക്കാന്‍ സര്‍ക്കാറിന്റെ നാലംഗ സംഘം

By Web TeamFirst Published Aug 6, 2018, 10:53 PM IST
Highlights

കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗസംഘത്തെയാണ് യുഎഇയിലെ മലയാളികളെ സഹായിക്കാനായി നിയോഗിച്ചിരിക്കുന്നത്. ലോകകേരളസഭ അംഗങ്ങളാണ് മറ്റ് മൂന്നുപേര്‍. 

തിരുവനന്തപുരം: യുഎഇയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങി വരുന്നവരെ സഹായിക്കാന്‍ നാലംഗ സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലയാളികളെ സഹായിക്കാനായി വിപുലമായ സംവിധാനം നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ യുഎഇയിലും കേരളത്തിലും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗസംഘത്തെയാണ് യുഎഇയിലെ മലയാളികളെ സഹായിക്കാനായി നിയോഗിച്ചിരിക്കുന്നത്. ലോകകേരളസഭ അംഗങ്ങളാണ് മറ്റ് മൂന്നുപേര്‍. പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

1. കൊച്ചുകൃഷ്ണന്‍ മൊബൈല്‍ നമ്പര്‍ 00971555396862, ഇ മെയില്‍ krishnank299@gmail.com

2. കെ ബി മുരളി മൊബൈല്‍ നമ്പര്‍ 00971506679690 , ഇ മെയില്‍ murali.karayil@gmail.com

3. മുഹമ്മദ് ഫയാസ് മൊബൈല്‍ നമ്പര്‍ 00971503418825, ഇ മെയില്‍ mohamed.faiz@gmail.com

4. ബിജു സോമന്‍ മൊബൈല്‍ നമ്പര്‍ 00971504820656, ഇ മെയില്‍ somanbiju@hotmail.com

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നോര്‍ക്ക റൂട്ട്സ്. മടങ്ങി വരുന്നവരെ സഹായിക്കാനായി വിപുലമായ സംവിധാനം നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ യുഎഇയിലും കേരളത്തിലും ഒരുക്കിയിട്ടുണ്ട്. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗസംഘത്തെ യുഎഇയിലെ മലയാളികളെ സഹായിക്കാനായി നിയോഗിച്ചു. ലോകകേരളസഭ അംഗങ്ങളാണ് മറ്റ് മൂന്നുപേര്‍. പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ലഭ്യമാക്കും.

കൊച്ചുകൃഷ്ണന്‍ മൊബൈല്‍ നമ്പര്‍ 00971555396862, ഇ മെയില്‍ krishnank299@gmail.com
കെ ബി മുരളി മൊബൈല്‍ നമ്പര്‍ 00971506679690 , ഇ മെയില്‍ murali.karayil@gmail.com
മുഹമ്മദ് ഫയാസ് മൊബൈല്‍ നമ്പര്‍ 00971503418825, ഇ മെയില്‍ mohamed.faiz@gmail.com
ബിജു സോമന്‍ മൊബൈല്‍ നമ്പര്‍ 00971504820656,ഇ മെയില്‍ somanbiju@hotmail.com

തിരികെ വരുന്നവരുടെ ചെലവുകള്‍ വഹിക്കാന്‍ തയ്യാറായി നിരവധി പ്രവാസി മലയാളികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. എല്ലാവരേയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഒരു പ്രവാസിക്കും അനാഥത്വം ഉണ്ടാകാതിരിക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും.

click me!