
എമിറേറ്റ്സ് ഡ്രോയിൽ ചരിത്രം തീർത്ത് മലയാളിയായ 26 വയസ്സുകാരൻ അക്കൗണ്ടന്റ്. ഈസി6 ഗ്രാൻഡ് പ്രൈസായ 4 മില്യൺ ഡോളർ (33 കോടി രൂപ) നേടിയത് മെൽവിൻ ഫ്രാൻസിസാണ്. എല്ലാ പ്രൈസ് ടിയറിലും വിജയിച്ച മെൽവിൻ, ഗ്രാൻഡ് പ്രൈസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടെയാണ്.
ഓഗസ്റ്റ് 21-ന് നടന്ന ഡ്രോയിലാണ് മെൽവിന് സമ്മാനം ലഭിച്ചത്. 11 ടിക്കറ്റുകളാണ് മെൽവിൻ വാങ്ങിയത്. ഇതിൽ അഞ്ചെണ്ണം സമ്മാനാർഹമായി. അഞ്ച് നമ്പറുകൾ മാച്ച് ചെയ്തതിന് 8,333 ഡോളർ ആണ് ആദ്യം ലഭിച്ചത്. ഓഗസ്റ്റ് 26 ആയപ്പോഴേക്കും ഗ്രാൻഡ് പ്രൈസും തനിക്കാണെന്ന വാർത്തയെത്തി.
പിതാവിനോടൊപ്പം ജിസിസിയിൽ ബിസിനസ് ചെയ്യുകയാണ് മെൽവിൻ. യു.എസ് സിഎംഎ നേടിയ മെൽവിൻ ഇപ്പോൾ എംബിഎ ചെയ്യുകയാണ്. തനിക്ക് ലഭിച്ച സമ്മാനത്തുക യു.എസ് സിപിഎ പ്രോഗ്രാം ചെയ്യാൻ ഉപയോഗിക്കാനാണ് മെൽവിൻ ആഗ്രഹിക്കുന്നത്.
“പഠനത്തിനുള്ള പണം എനിക്ക് ഇനി സ്വയം കണ്ടെത്താനാകും. അച്ഛന്റെ സഹായം ചോദിക്കേണ്ടി വരില്ല.”
കുടുംബ ബിസിനസ് വലുതാക്കാൻ പണം നിക്ഷേപിക്കാനും മെൽവിന് പദ്ധതിയുണ്ട്. അച്ഛന് ഇനി വിരമിക്കാനും കഴിയും. കൂടാതെ കുടുംബത്തിന്റെ ആഘോഷങ്ങൾക്കും മെൽവിൻ പണം ചെലവാക്കുന്നുണ്ട്. മാത്രമല്ല ലോകം ചുറ്റിക്കാണാനും ഈ സമ്മാനത്തുക തനിക്ക് ഉപകരിക്കുമെന്ന് മെൽവിൻ പറയുന്നു.
ജൂൺ മുതലാണ് മെൽവിൻ എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാൻ തുടങ്ങിയത്. റാൻഡമൈസർ ഉപയോഗിച്ചാണ് മെൽവിൻ ടിക്കറ്റുകൾ തെരഞ്ഞെടുത്തത്. സമ്മാനം ലഭിച്ചെങ്കിലും പഠനവും ജോലിയും തുടരാനാണ് മെൽവിൻ ആഗ്രഹിക്കുന്നത്.
എന്തുകൊണ്ട് ഈ വിജയം സ്പെഷ്യൽ
ഒരു ഡ്രോ. അഞ്ച് ടിക്കറ്റിനും സമ്മാനം. ഓരോ ടിയറിലും സമ്മാനം. എമിറേറ്റ്സ് ഡ്രോ ചരിത്രത്തിൽ ഇതിന് മുൻപ് ഇത് സംഭവിച്ചിട്ടേയില്ല. അതാണ് 26 വയസ്സുകാരനായ മലയാളി തിരുത്തിയത്. സമ്മാനത്തുക സ്വന്തം കരിയറിൽ സ്വതന്ത്രനാകാനും അച്ഛന്റെ ക്ഷേമത്തിനുമായി ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
നിങ്ങളെ കാത്തിരിക്കുന്നത്
നാളത്തെ ഈസി6 ഡ്രോ (വൈകീട്ട് 5, യു.റ്റി.സി) ഓർത്തിരിക്കാനാകുന്ന അടുത്ത ആറ് നമ്പറുകൾ ഏതൊക്കെയാണെന്ന് അറിയാനുള്ള അവസരമാണ്.
അതുവരെ ഗോൾഡ് ബൊണാൻസ് കളിക്കാം. പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ ഈ അവസരത്തിലൂടെ 6 പേർക്ക് 60 ഗ്രാം സ്വർണ്ണം പങ്കിടാം. ഇതിനായി മെഗാ7, ഈസി6, വൈൽഡ്5, ഫാസ്റ്റ്5 ടിക്കറ്റുകൾ ഓരോന്നു വീതം ഒറ്റത്തവണയായി വാങ്ങൂ, വെറും 39 ഡോളർ മാത്രം മുടക്കി. സ്വർണ്ണം നേടാൻ നിങ്ങൾക്കും അവസരം!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam