
റിയാദ്: സന്ദർശക വിസയിലെത്തിയ മുൻ ഡെപ്യൂട്ടി തഹസിൽദാർ റിയാദിൽ മരിച്ചു. പെരുമ്പാവൂർ വെങ്ങോല സ്വദേശി തുരുത്തിയിൽ ടി.കെ. പൗലോസ് (73) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അടിയന്തിര ഹൃദയ ശാസ്ത്ര ക്രിയക്ക് ശേഷമായിരുന്നു മരണം. സൗദി ലബനീസ് കമ്പനി ജീവനക്കാരനായ മകൻ ഷിബു പൗലോസിന്‍റെ വിസയിലാണ് ഭാര്യ ലിസി പൗലോസിനൊപ്പം രണ്ടാഴ്ച മുമ്പ് റിയാദിലെത്തിയത്. മൃതദേഹം ശ്രീലങ്കൻ എയർവേസിൽ നാട്ടിലേക്ക് കൊണ്ടുപോയി.
മക്കൾ: ഷിബു പൗലോസ് (റിയാദ്), ഷിനു പൗലോസ് (കുവൈറ്റ്), ഷിമി പൗലോസ്. മരുമക്കൾ: റിഞ്ചു ഷിബു (റിയാദ്), ബിനോയ് (കുവൈറ്റ്), ജോഫി. ശവസംസ്കാരം ശനിയാഴ്ച പെരുമ്പാവൂർ അല്ലപ്ര സൈന്റ്റ് ജേക്കബ് പള്ളിയിൽ നടന്നു. നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam