
ദുബായ്: ദുബായിയില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ 19കാരനായ മലയാളി കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. ഷെയ്ക് സെയ്ദ് റോഡില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
മലപ്പുറം സ്വദേശി മുഹമ്മദ് സവാദാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് അബ്ദുല്‍ ബാരി(42)ക്ക് പരിക്കേറ്റു. ഇയാളും മലപ്പുറം സ്വദേശിയാണ്. ഇയാളായിരുന്നു വാഹനം ഓടിച്ചത്. അബ്ദുല്‍ ബാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അബുദാബിയില്‍ നിന്ന് ബിസിനസ് ആവശ്യാര്‍ത്ഥം വാനില്‍ ദുബായിയിലേക്ക് വരികയായിരുന്നുവെന്നും തിരിച്ച് പോകുമ്പോഴാണ് ചരക്ക് വാഹനമിടിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam