കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Published : Mar 07, 2020, 04:32 PM IST
കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Synopsis

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പൈന്‍സ്, ലെബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 61 ആയി. നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും അടുത്തിടെ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പൈന്‍സ്, ലെബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഈ രാജ്യങ്ങളിലുള്ള കുവൈത്ത് പൗരന്മാര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് മടങ്ങിയെത്താന്‍ അനുമതിയുള്ളത്. അവരെയും നിശ്ചിത കാലയളവ് നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളുടെ വിവാഹത്തിന് പോയി തിരിച്ചെത്തിയിട്ട് രണ്ട് മാസം; ഹൃദയാഘാതം മൂലം പ്രവാസി റിയാദിൽ മരിച്ചു
‘ദി കംബാക്ക്’ ബോക്സിങ് പോരാട്ടത്തിന് ജിദ്ദയിൽ തുടക്കം; ഇടിക്കൂട്ടിലെ ആദ്യ പോരിൽ സൗദി താരം സുൽത്താൻ അൽ മുഹമ്മദിന് ജയം