
ദുബായ്: നോർക്ക കെയർ ഇൻഷുറൻസിലെ പ്രീമിയം വർധനവിനെതിരെ പ്രവാസ ലോകത്ത് കടുത്ത പ്രതിഷേധം. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇതിനെതിരെ പ്രവാസി സംഘടനകൾ രംഗത്തത്തി. പ്രീമിയം വർധന പിൻവലിക്കണമെന്ന് ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ആശങ്കകൾ പരിഹരിക്കണമെന്ന് മസ്ക്കറ്റ് കെഎംസിസി മുഖ്യമന്ത്രിക്കും ലീഗ് നേതൃത്വത്തിനും കത്തയച്ചു. പ്രവാസികളെ ഇൻഷുറൻസിൽ ചേർക്കാൻ കഠിനാധ്വാനം ചെയ്തവരും പ്രിമീയം വർധനവോടെ വെട്ടിലായിരിക്കുകയാണ്.
നോർക്ക കെയർ പ്ലസ് ഇൻഷുറൻസിനുള്ള പ്രീമിയം തുകയിലെ വർധനവ് , പ്രീമിയം വിവരങ്ങൾ പുറത്തു വന്നതോടെയാണ് ചർച്ചയായിരിക്കുന്നത്. പതിനെട്ട് മുതൽ 110 വയസ്സു വരെയുള്ള ഏഴ് പ്രായ ഗ്രൂപ്പുകളാക്കി തിരിച്ചാണ് പുതിയ പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. പ്രവാസിക്ക് ഒറ്റയ്ക്കും കുടുംബമായും മാതാപിതാക്കളെയും ചേർത്തും ഉൾപ്പടെ നാല് ഇൻഷുറൻസുണ്ട്. എന്നാൽ, പ്രായം കൂടുംതോറും മുകളിലേക്ക് പോയിരിക്കുന്ന പ്രീമിയം തുകയാണ് വലിയ തിരിച്ചടി. ഉദാഹരണത്തിന് അഞ്ച് ലക്ഷത്തിന്റെ ഇൻഷുറൻസ് അൻപത്തിയൊന്നിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസി കുടുംബത്തിനായി എടുത്താൽ പ്രീമിയം 35,664 രൂപയാകും. ഇതിൽ മാതാപിതാക്കൾ കൂടിയുണ്ടെങ്കിൽ 61,241 രൂപയായി. ഇതേ ഇൻഷുറൻസ് പതിനഞ്ച് ലക്ഷത്തിന്റേതാണ് എങ്കിൽ യഥാക്രമം 70,732ഉം 1,13,643ഉം ഒക്കെയാകും. പ്രായമുള്ളവരുടെ എണ്ണം കൂടും തോറും പ്രീമിയം തുക ഭീമമാകുന്നതാണ് അവസ്ഥ. സ്വകാര്യ ഇൻഷുറൻസുമായി എന്ത് വ്യത്യാസമെന്നാണ് ചോദ്യം.
പ്രായമനുസരിച്ച് വിവിധ ഗ്രൂപ്പുകളാക്കിയതും, ഗ്രൂപ്പ് ഇൻഷുറൻസിന്റെ ഘടന കാരണം പ്രായമായവരുടെ ഉയർന്ന ക്ലെയിം ബാധ്യത എല്ലാവരിലേക്കും എത്തിയതും അങ്ങനെ വിവിധ കാരണങ്ങൾ പറയപ്പെടുന്നു. എന്നാൽ ഭരണാനുകൂല പ്രവാസി സംഘടനകൾ പോലും ഇതിനോട് യോജിക്കുന്നില്ല. പ്രീമിയം വർധനവ് അംഗീകരിക്കാൻ കഴിയില്ല - ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി വ്യക്തമാക്കി. ആശങ്കകൾ പരിഹരിക്കണമെന്ന് മസ്ക്കറ്റ് കെഎംസിസി മുഖ്യമന്ത്രിക്കും ലീഗ് നേതൃത്വത്തിനും കത്തയച്ചു. അടിയന്തരമായി പ്രീമിയം വർധനവ് പിൻവലിക്കണമെന്നും , ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ നടപടി വേണമെന്നും മസ്ക്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അഹ്മദ് റഹീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam