കുവൈത്തിൽ ഗർഭച്ഛിദ്ര ഗുളികകൾ അനധികൃതമായി വിൽക്കാൻ ശ്രമിച്ച വിദേശി അറസ്റ്റിൽ; പിടിച്ചെടുത്തത് 105 ഗുളികകൾ

Published : Oct 29, 2026, 05:14 PM IST
expat arrested in kuwait

Synopsis

കുവൈത്തിൽ അനധികൃതമായി ഗർഭച്ഛിദ്ര ഗുളികകൾ വിൽപന നടത്തിയ തുർക്കി പൗരനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയാണ് ഇയാൾ തുർക്കിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഗുളികകൾ വിറ്റിരുന്നത്. പ്രതിയുടെ പക്കൽ നിന്നും 1040 ദിനാർ മൂല്യമുള്ള 105 ഗുളികകൾ അധികൃതർ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി അനധികൃതമായി ഗർഭച്ഛിദ്ര ഗുളികകൾ വിൽപന നടത്തിയ തുർക്കി പൗരനെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടി. പ്രതിയുടെ പക്കൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 105 ഗുളികകൾ അധികൃതർ പിടിച്ചെടുത്തു.

പ്രതി ഗർഭച്ഛിദ്ര ഗുളികകൾ വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബു ഫതീര മേഖലയിൽ നിന്ന് ഇയാൾ പിടിയിലായത്. ഇവിടെ നടത്തിയ പരിശോധനയിൽ ഏഴ് ഗുളികകൾ കണ്ടെത്തി. തുടർന്ന് ഫിന്‍റാസിലെ ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 98 ഗുളികകൾ കൂടി പിടിച്ചെടുക്കുകയുമായിരുന്നു.

ഇയാൾ ഓരോ മാസവും ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കാറുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഓരോ സന്ദർശനത്തിലും തുർക്കിയിൽ നിന്ന് 56 ഗർഭച്ഛിദ്ര ഗുളികകൾ വീതം കടത്തിക്കൊണ്ടുവന്ന് കുവൈത്തിൽ വിൽപന നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും ആകെ 1,040 കുവൈത്തി ദീനാർ മൂല്യമുള്ള ഗുളികകളാണ് പിടിച്ചെടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും തൊണ്ടിമുതൽ സഹിതം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി നയം വ്യക്തമാക്കിയതിന് പിന്നാലെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തം; രാഷ്ട്രീയ ഭേദമന്യേ നോർക്ക ഇൻഷുറൻസ് പ്രീമിയം വർധനക്കെതിരെ പ്രവാസികൾ രംഗത്ത്
കുവൈത്തിലെ സബാഹ് അൽ-സലേമിൽ വിപുലമായ സുരക്ഷാ പരിശോധന; റെസിഡൻസി നിയമലംഘകരും മയക്കുമരുന്ന് കൈവശം വെച്ച യുവാവും പിടിയിൽ