പ്രളയ ദുരിതാശ്വാസം: മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പണം സമാഹരിക്കും

By Web TeamFirst Published Aug 29, 2018, 12:25 AM IST
Highlights

അഞ്ചു കോടി രൂപയുടെ സഹായ പദ്ധതികളാണ് മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളത്തിൽ നടപ്പിലാക്കുക. 

മസ്‌കറ്റ്: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് പണം സമാഹരിക്കാൻ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബും. മൂന്ന് മാസത്തിനകം അഞ്ച് കോടി രൂപയുടെ സഹായ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഒമാൻ ഭരണകൂടം സോഷ്യൽ ക്ലബിന് അനുമതി നൽകി. അതേസമയം അനധികൃത പണിപ്പിരിവിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ധന ശേഖരണം പൂര്‍ത്തിയാക്കിയതിനുശേഷം ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കാനും സോഷ്യൽ ക്ലബിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഒമാനിൽ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ അനുവാദം ഇല്ലാതെ പണപ്പിരിവ് നടത്തുന്നത് നിയമ വിരുദ്ധമാണ്. അനുവാദം ഇല്ലാതെ പണപ്പിരിവ് നടത്തുന്നവർക്ക് മൂന്നു വര്‍ഷംവരെ തടവുശിക്ഷയാണ് അനുശാസിക്കുന്നത്.
 

click me!