എമിറേറ്റ്സ് ഡ്രോ: ഒരു മലയാളി കുടുംബത്തിന്റെ പ്രതീക്ഷയുടെ ഫലം 12,500 ഡോളർ സമ്മാനം

Published : Nov 05, 2026, 10:11 AM IST
Emirates Draw

Synopsis

ഈസി6 വിജയി മലയാളി. വിജയത്തെക്കുറിച്ചും കുടുംബത്തിലുള്ളവർ പങ്കുവച്ച് സന്തോഷത്തെക്കുറിച്ചും സംസാരിച്ച് ഏറ്റവും പുതിയ വിജയി.

എമിറേറ്റ്സ് ഡ്രോയുടെ ഈസി6 ഡ്രോയിൽ വെള്ളിയാഴ്ച്ച 12,500 ഡോളർ സമ്മാനം നേടിയ സർഫറോസ് പരിയാട്ടുകുന്നേൽ സന്തോഷ വാർത്ത അറിയിക്കാൻ ആദ്യം വിളിച്ചത് സ്വന്തം ഭാര്യയെയാണ്.

കുവൈത്തിൽ ബിസിനസ്സ് നടത്തുന്ന സർഫറോസിന്റെ കുടുംബം നാട്ടിലാണ്. വീട്ടിലുള്ളത് അമ്മയും അച്ഛനും ഭാര്യയും രണ്ട് മക്കളും.

“ഒരു സർപ്രൈസ് ആയിരുന്നു. വലിയ സന്തോഷം. ഞാൻ ആദ്യം ഇത് വിശ്വസിച്ചില്ല.” – വിജയി പറയുന്നു.

എമിറേറ്റ്സ് ഡ്രോ വിജയികളിൽ പലരുടെയും പ്രതികരണവും ഇങ്ങനെ തന്നെയാണ്. കാരണം, ഡ്രോയുടെ ഫലം ഒന്നോ രണ്ടോ വരികളായിരിക്കും. പക്ഷേ, അതു വായിക്കുന്നയാളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ടാകും. ഇത് സത്യമാണോ? വായിച്ചത് ശരിയാണോ? ആരോട് ആദ്യം പറയും?

കുടുംബം തെരഞ്ഞെടുത്ത നമ്പറുകൾ

ഈ വിജയം വെറും ഭാഗ്യമല്ല. ഒരു വർഷത്തിന് മുകളിലായി സർഫറോസ് എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. കൂടുതൽ സമ്മാനങ്ങൾ നേടാം എന്നതും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് എന്നതുമാണ് അദ്ദേഹത്തെ ആകർഷിച്ചത്. അദ്ദേഹത്തെപ്പോലെ ചെലവു ചുരുക്കി ജീവിക്കുന്ന പ്രവാസികൾക്ക് കൂടുതൽ സമ്മാനം നേടാനാകുന്ന ടിക്കറ്റ് എന്നതു തന്നെയാണ് എമിറേറ്റ്സ് ഡ്രോ തെരഞ്ഞെടുക്കാനുള്ള കാരണവും.

സർഫറോസിന്റെ ഭാര്യയും മക്കളും ചേർന്നാണ് തികച്ചും റാൻഡമായി ടിക്കറ്റ് നമ്പറുകൾ തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച്ച ആ നമ്പറുകൾ ഒത്തുവന്നു.

സമ്മാനത്തുക എങ്ങനെ ഉപയോഗിക്കും?

കടം വീട്ടാനാണ് തുക പ്രധാനമായും ഉപയോഗിക്കുകയെന്ന് വിജയി പറയുന്നു. അതോടെ അദ്ദേഹം ആഗ്രഹിക്കുന്ന സന്തോഷവും സമാധാനവും കൈവരുമെന്നും സർഫറോസ് കണക്കു കൂട്ടുന്നു.

ഗൾഫിൽ കഷ്ടപ്പെടുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ തീരുമാനം തീർച്ചയായും മനസ്സിലാകും. കാരണം അവരും ഇതുപോലെയുള്ള ത്യാഗങ്ങളും വായ്പകളും എല്ലാം മനസ്സിൽ കണ്ടാണല്ലോ ജീവിക്കുന്നത്.

വിജയിയുടെ വാക്കുകൾ

മറ്റുള്ള എമിറേറ്റ്സ് ഡ്രോ കളിക്കാരോട് എന്താണ് പറയാനുള്ളത് എന്നു ചോദിച്ചാൽ സർഫറോസ് പറയും:

“പരിശ്രമം തുടരുക, പ്രതീക്ഷ കൈവിടാതിരിക്കുക.”

ഇത് ഒരു ടിക്കറ്റിനെക്കുറിച്ച് മാത്രമല്ല, ഒരുപാട് പ്രവാസികൾക്ക് അവരുടെ ജീവിതത്തെക്കുറിച്ച് കൂടെയുള്ള ഒരു ഉപദേശം തന്നെയാണ്.

ദീപാവലിക്ക് നിങ്ങളുടെ ഊഴം

ദീപാവലി കാലയളവിൽ എമിറേറ്റ്സ് ഡ്രോ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്. നാല് വീക്കിലി ഡ്രോകളായ MEGA7, EASY6, FAST5, WILD5 എന്നിവയിൽ നിന്നും ഓരോ ടിക്കറ്റ് വീതം വാങ്ങുന്നവർക്ക് 52 ഈസി6 ടിക്കറ്റുകൾ ഫ്രീ ആയി നേടാൻ അവസരമുണ്ട്. അതായത് ഒരു വർഷം മുഴുവൻ കളിക്കാനുള്ള ടിക്കറ്റുകൾ. ഇന്ന് മുതൽ അടുത്ത ദീപാവലി വരെ.

നവംബർ 8 വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. അതായത് ഇനി വെറും മൂന്നു ദിവസം മാത്രമേ ബാക്കിയുള്ളൂ.

വിജയികൾക്കായുള്ള ഒരു ചിന്ത

ഒരു ടിക്കറ്റിൽ നിന്നുമാണ് എമിറേറ്റ്സ് ഡ്രോയുടെ ഓരോ വിജയിയുടെയും കഥ തുടങ്ങുന്നത്. സർഫറോസിന്റെ കാര്യത്തിൽ അത് കുടുംബത്തിൽ നിന്നും, അവർ ഒരുമിച്ചു തെരഞ്ഞെടുത്ത ഒരു ടിക്കറ്റിൽ നിന്നുമാണ്. അത് അവസാനിച്ചതാകട്ടെ അവർക്ക് സമാധാനം നൽകിയ ഒരു വിജയത്തിലും. ഇത്തരം നിമിഷങ്ങളാണ് എമിറേറ്റ്സ് ഡ്രോ അഭിമാനത്തോടെ ആഘോഷിക്കുന്നത്. സർഫറോസിനും കുടുംബത്തിനും ആശംസകൾ!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗദിയും യുഎസും; സൗദി പ്രതിരോധ മന്ത്രി അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി
റൺമലയ്ക്ക് മുന്നിൽ അടിതെറ്റി, രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ