റൺമലയ്ക്ക് മുന്നിൽ അടിതെറ്റി, രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ

Published : Nov 04, 2026, 06:53 PM IST
Ranji Trophy Kerala

Synopsis

മുൻനിര തകർന്നടിഞ്ഞ മത്സരത്തിൽ മധ്യനിര ബാറ്റർമാർ നടത്തിയ ചെറുത്തുനിൽപ്പാണ് വലിയൊരു നാണക്കേടിൽ നിന്ന് കേരളത്തെ കരകയറ്റിയത്.

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ. ഗുജറാത്തിന്റെ സ്കോറായ 534 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 279 റൺസിൽ അവസാനിച്ചു. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിലാണ്.

മുൻനിര തകർന്നടിഞ്ഞ മത്സരത്തിൽ മധ്യനിര ബാറ്റർമാർ നടത്തിയ ചെറുത്തുനിൽപ്പാണ് വലിയൊരു നാണക്കേടിൽ നിന്ന് കേരളത്തെ കരകയറ്റിയത്. മൂന്ന് വിക്കറ്റിന് 74 റൺസെന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച കേരളത്തിന് വേണ്ടി സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന് 46 റൺസ് കൂടി കൂട്ടിച്ചേർത്തു. നിലയുറപ്പിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായത്. 42 റൺസാണ് സച്ചിൻ നേടിയത്. മറുവശത്ത് തക‍ർപ്പൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന വിഷ്ണു വിനോദ് 57 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. സിദ്ധാർത്ഥ് ദേശായിയെ സിക്സർ പറത്തി അർദ്ധ സെഞ്ച്വറി തികച്ച വിഷ്ണു വിനോദ് ആ ഓവറിൽ തന്നെ വീണ്ടുമൊരു ഫോറും സിക്സും കൂടി നേടി. എന്നാൽ 66 റൺസെടുത്ത വിഷ്ണു വിനോദ് അമിത് ദേശായിയുടെ പന്തിൽ എൽ.ബി.ഡബ്ല്യു. ആയി മടങ്ങി.

മൊഹമ്മദ് അസറുദ്ദീനും ആദിത്യ സർവാതെയും ഒത്തുചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടും കേരളത്തിന് കരുത്തായി. വളരെ കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 95 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ 58 റൺസെടുത്ത സർവാതെ സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ പുറത്തായതോടെ വീണ്ടും ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായി. 30 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി വീണു. മുഹമ്മദ് അസറുദ്ദീൻ 57 റൺസെടുത്തു. ഗുജറാത്തിന് വേണ്ടി അർസാൻ നഗ്വാസ്വെല്ല നാലും ചിന്തൻ ഗജ മൂന്നും സിദ്ധാർത്ഥ് ദേശായി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തുടർന്ന് ഫോളോ ഓൺ ചെയ്ത് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രോഹൻ കുന്നുമ്മലിന്‍റെ വിക്കറ്റ് നഷ്ടമായി. ഏഴ് റൺസെടുത്ത രോഹൻ, അർസാൻ നഗ്വാസ്വെല്ലയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. തുടർന്നെത്തിയ സച്ചിൻ ബേബിയും അഭിഷേക് പി. നായരും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു. അഭിഷേക് 29 റൺസ് നേടി ക്രീസിലുണ്ട്. സച്ചിൻ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടയിലെത്തിയ പാർസൽ വാങ്ങി സൂക്ഷിച്ചു, സൗദിയിൽ പ്രവാസി ജയിലിൽ കഴിഞ്ഞത് 20 വർഷം; നിരപരാധിത്വം തെളിഞ്ഞതോടെ മോചനം
ബിഗ് ടിക്കറ്റ്: 25 മില്യൺ ദിർഹവും റേഞ്ച് റോവർ കാറും സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ