നാടിനായി പണം കണ്ടെത്താന്‍ സദ്യയൊരുക്കി ഓസ്ട്രേലിയന്‍ മലയാളികള്‍

Published : Sep 08, 2018, 06:37 PM ISTUpdated : Sep 10, 2018, 12:45 AM IST
നാടിനായി പണം കണ്ടെത്താന്‍ സദ്യയൊരുക്കി ഓസ്ട്രേലിയന്‍ മലയാളികള്‍

Synopsis

വെറുതെയങ്ങ് വിളമ്പിയ സദ്യയായിരുന്നില്ല. മുതിര്‍ന്നവരില്‍ നിന്ന് 20 ഡോളറും കുട്ടികള്‍ക്ക് 15 ഡോളറും ഫീസ് ഈടാക്കി. സദ്യയൊരുക്കി സമാഹരിക്കുന്ന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് സംഘാടകരുടെ തീരുമാനം. 

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിനായി ലോകത്തിന്റെ എല്ലാ ഭാഗത്തും തങ്ങളാല്‍ കഴിയുന്ന പോലെ പരിശ്രമിക്കുകയാണ് മലയാളികള്‍. ദുരിതബാധിതര്‍ക്കായി അവശ്യവസ്തുക്കളെത്തിച്ചും നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് വിഭവ സമാഹരണം നടത്തിയും മറുനാടന്‍ മലയാളികളും ഈ അവശ്യഘട്ടത്തില്‍ ഒപ്പം നില്‍ക്കുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ വലിയൊരു സദ്യ തന്നെ സംഘടിപ്പിക്കപ്പെട്ടത്.

വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റീസ് ഓഫ് ക്യൂന്‍സ്‍ലാന്റിന്റെ അഭിമുഖ്യത്തില്‍ കെയര്‍ ഫോര്‍ കേരള ഫൗണ്ടേഷനാണ് ആയിരക്കണക്കിന് പേര്‍ക്ക് വേണ്ടി സദ്യ ഈടാക്കിയത്. ഓസ്ട്രേലിയക്കാരും മറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരുമെല്ലാം സദ്യയുണ്ണാനെത്തി. വെറുതെയങ്ങ് വിളമ്പിയ സദ്യയായിരുന്നില്ല. മുതിര്‍ന്നവരില്‍ നിന്ന് 20 ഡോളറും കുട്ടികള്‍ക്ക് 15 ഡോളറും ഫീസ് ഈടാക്കി. സദ്യയൊരുക്കി സമാഹരിക്കുന്ന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് സംഘാടകരുടെ തീരുമാനം. 

മലയാളി അസോസിയേഷന്‍ ഓഫ് ക്യൂന്‍സ്‍ലാന്റ്, കൈരളി അസോസിയേഷന്‍, ബ്രിസ്ബേന്‍ മലയാളി അസോസിയേഷന്‍, ഇപ്സ്വിച് മലയാളി അസോസിയേഷന്‍, ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍, സ്പ്രിങ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍,  സണ്‍ഷൈന്‍ കോസ്റ്റ് മലയാളി അസോസിയേഷന്‍, റ്റൂവൊംബ മലയാളി അസോസിഷേയന്‍ എന്നീ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബിയിൽ വാഹനാപകടം; മൂന്ന് കുട്ടികള്‍ അടക്കം 4 മലയാളികൾ മരിച്ചു, മൂന്ന് പേര്‍ ചികിത്സയിൽ
മരൂഭൂമിയിൽ സ്ത്രീ വേഷം കെട്ടിയാടി ഇന്ത്യക്കാരുടെ ന്യൂഇയർ പാർട്ടി, വീഡിയോ പുറത്തായി; എല്ലാവരെയും തിരിച്ചറിഞ്ഞു, അറസ്റ്റ്