യുഎഇയില്‍ ഉറങ്ങിക്കിടന്ന മലയാളി അടിയേറ്റ് മരിച്ചു

Published : Jun 18, 2019, 08:07 PM IST
യുഎഇയില്‍ ഉറങ്ങിക്കിടന്ന മലയാളി അടിയേറ്റ് മരിച്ചു

Synopsis

കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. പ്ലംബറായി ജോലി ചെയ്തിരുന്ന മനോജ് മുറിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പ്രതി ഇരുമ്പ് പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. 

ഫുജൈറ: ഫുജൈറയില്‍ മലയാളി യുവാവ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി മനോജാണ് ഒരേ മുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തിന്റെ അടിയേറ്റ് മരിച്ചത്. സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. പ്ലംബറായി ജോലി ചെയ്തിരുന്ന മനോജ് മുറിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പ്രതി ഇരുമ്പ് പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മനോജ് മരിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. അപായപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ കാറ്റിലും മഴയിലും ടെന്‍റ് തകർന്ന് വീണ് പ്രവാസി ആട്ടിടയൻ മരിച്ചു
'അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ