ഒമാനിൽ ജോലി ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള ഡെന്റിസ്റ്റിന് ഈസി6 വഴി നേടാനായത് 25,000 ഡോളർ സമ്മാനം. ആറിൽ അഞ്ച് നമ്പറുകൾ അദ്ദേഹം മാച്ച് ചെയ്തു. മെഗാ7 ഗ്രാൻഡ് പ്രൈസ് നേടാനും ഇപ്പോൾ അവസരം. ഞായറാഴ്ച്ച നേടാം 50 മില്യൺ ഡോളർ.

കഴിഞ്ഞ വെള്ളിയാഴ്ച്ച കർണാടകത്തിൽ നിന്നുള്ള ഡെന്റിസ്റ്റായ കെ. മഹാദേവ് എമിറേറ്റ്സ് ഡ്രോ ഈസി6 ഗെയിമിൽ ആറിൽ അഞ്ച് അക്കങ്ങൾ മാച്ച് ചെയ്തു. സമ്മാനമായി നേടിയത് 25,000 ഡോളർ. ഒമാനിലെ മസ്കറ്റിലാണ് അദ്ദേഹം നിലവിൽ ജോലി ചെയ്യുന്നത്. ഒരു അക്കംകൂടെ മാച്ച് ചെയ്തിരുന്നെങ്കിൽ അദ്ദേഹം 4 മില്യൺ ഡോളർ നേടുമായിരുന്നു.

റാൻഡമായാണ് മഹാദേവ് നമ്പറുകൾ തെരഞ്ഞെടുത്തത്.

“എനിക്ക് ഭാഗ്യം ഒന്നു പരീക്ഷിക്കണമെന്നേയുണ്ടായിരുന്നുള്ളൂ. നല്ലത് നടക്കും എന്നൊരു തോന്നൽ എനിക്ക് വന്നു.” – ഈ വർഷം മാർച്ച് മാസം മുതൽ സ്ഥിരമായി എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കുന്ന മഹാദേവ് പറയുന്നു.

ഇപ്പോഴും വിശ്വസിക്കാനാകാത്ത നിമിഷം

വീട്ടിൽ വച്ചാണ് മഹാദേവ് വാർത്തയറിഞ്ഞത്. ആദ്യം വിശ്വാസം തോന്നിയില്ല. വീണ്ടും ഫലം പരിശോധിച്ചാണ് അദ്ദേഹം വാർത്ത ശരിയാണെന്ന് ഉറപ്പു വരുത്തിയത്.

“ഇപ്പോഴും ഞാൻ സർപ്രൈസിൽ തന്നെയാണ്. ഇനിയും അതിൽ നിന്നും മുക്തനായിട്ടില്ല.” അദ്ദേഹം പറഞ്ഞു.

പ്രവാസ ജീവിതം നയിക്കുന്ന മറ്റുള്ള ഇന്ത്യക്കാരെപ്പോലെതന്നെ മികച്ച ഒരു ഭാവി സ്വപ്നംകണ്ടാണ് അദ്ദേഹവും എമിറേറ്റ്സ് ഡ്രോ പരീക്ഷിച്ചത്. “ഇതിനേക്കാൾ വലിയ ഒരു സമ്മാനമില്ല.” അദ്ദേഹം പറയുന്നു.

ശരിയായ അഞ്ച് നമ്പറുകൾ

ആറ് നമ്പറുകളിൽ അഞ്ചെണ്ണം മാച്ച് ആയാൽ അത് ഭാഗ്യം തലനാരിഴയ്ക്ക് നഷ്ടമായി എന്നാകും പലരും പറയുക. പക്ഷേ, മഹാദേവ് വ്യത്യസ്തമായാണ് ഇതിനെ കാണുന്നത്.

“വിജയിക്കുംവരെ പ്രതീക്ഷ കൈവിടരുത്.” അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ വിജയം ചുറ്റുമുള്ളവർക്കും എമിറേറ്റ്സ് ഡ്രോ കളിക്കാൻ പ്രചോദനമായിട്ടുണ്ട്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണം എന്നതിൽ അദ്ദേഹം ഇനിയും തീരുമാനമെടുത്തിട്ടില്ല. എന്തായാലും ഒരു കാര്യം മഹാദേവ് ഉറപ്പിച്ചു പറയുന്നു: “ഒരു പങ്ക് ഞാൻ ഏതെങ്കിലുമൊരു വൃദ്ധസദനത്തിന് നൽകും.”

ഈ ഞായറാഴ്ച്ച 50 മില്യൺ ഡോളർ

എമിറേറ്റ്സ് ഡ്രോ കളിക്കാർക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു ഞായർകൂടെ വരികയാണ്. മെഗാ7 ഗ്രാൻഡ് പ്രൈസ് ഇപ്പോൾ 50 മില്യൺ ഡോളർ ആണ്. നേരത്തെ ഇത് 30 മില്യൺ ഡോളർ ആയിരുന്നു. ഡ്രോ നടക്കുക നവംബർ 22 ഞായറാഴ്ച്ച. ഈ ദിവസം മാത്രമേ ഈ സമ്മാനത്തുക ലഭ്യമാകൂ.

മെഗാ7 ഗ്രാൻഡ് പ്രൈസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് വൈകീട്ട് 5 മണി (യു.ടി.സി) വരെ പങ്കെടുക്കാം. മെഗാ7 സമ്മാനത്തുക 50 മില്യൺ ഡോളർ ആയ ഈ ഞായറാഴ്ച്ച മഹാദേവിന്റെ വിജയവും മത്സരാർത്ഥികൾക്ക് പ്രചോദനമാകും.

വിജയികളുടെ നീണ്ട നിര

ഇതുവരെ 90 മില്യൺ ഡോളർ സമ്മാനത്തുകയായി എമിറേറ്റ്സ് ഡ്രോ നൽകിക്കഴിഞ്ഞു. കൂടാതെ 1.5 മില്യൺ വിജയികളെയും സൃഷ്ടിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വിവിധ സമ്മാനത്തുകകൾ നേടിയവരും ഇതിലുണ്ട്.