
ദുബൈ: സൗദിയിലേക്കുള്ള യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങിയ പ്രവാസികളോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ആശ്വാസമാവുകയാണ് മലയാളി വ്യവസായി സജി ചെറിയാന്‍റെ ഇടപെടലുകള്‍. ഫുജൈറയില്‍ തന്റെ ഉടമസസ്ഥതയിലുള്ള ലേബര്‍ ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ക്കാണ് ഇദ്ദേഹം ഇതിനകം താമസവും ഭക്ഷണവും ഒരുക്കിയത്.
തിരികെ നാട്ടിലേക്ക് മടങ്ങാന്‍ പണമില്ലാതെ യുഎഇയില്‍ പ്രയാസപ്പെട്ട പ്രവാസികള്‍ക്ക് സഹായവും സാന്ത്വനവുമാകുകയാണ് ഇദ്ദേഹം. സൗദിയിലേക്കുള്ള യാത്രാവിലക്ക് മാറുന്നതുവരെ പ്രയാസത്തിലായവരെ ഫുജൈറയിലെ തന്റെ ഉടമസസ്ഥതയിലുള്ള ക്യാമ്പില്‍ കൂടെനിര്‍ത്തുമെന്ന് സജി ചെറിയാന്‍ പറഞ്ഞു. സൗദി, കുവൈത്ത് യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങിയ ആര്‍ക്കു വേണമെങ്കിലും തന്നെ ബന്ധപ്പെടാമെന്ന് സജി ചെറിയാന്‍ പറയുന്നു. ഇതിനായി ആയിരത്തിലേറെപേര്‍ക്ക് കഴിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായവരെ സൗജന്യമായി നാട്ടിലെത്തിക്കും. സഹായം ആവശ്യമുള്ളവര്‍ 0557260808 എന്ന നമ്പരില്‍ ബന്ധപ്പെടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam