ഫുട്‌ബോള്‍ കളിച്ചു മടങ്ങിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Published : Feb 13, 2021, 11:41 PM ISTUpdated : Feb 13, 2021, 11:43 PM IST
ഫുട്‌ബോള്‍ കളിച്ചു മടങ്ങിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Synopsis

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് കഴിഞ്ഞ് മടങ്ങുന്ന വഴി നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.

ദുബൈ: ദുബൈയില്‍ ഫുട്‌ബോള്‍ കളിച്ചുകഴിഞ്ഞ് മടങ്ങിയ മലയാളി യുവാവ്  കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് മൊഗ്രാല്‍ റഹ്മത് നഗറില്‍ ദില്‍ശാദാണ്(31) നാഇഫില്‍ മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് കഴിഞ്ഞ് മടങ്ങുന്ന വഴി നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെയാണ് ദില്‍ശാദ് ദുബൈയിലെത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഫുട്ബോള്‍ താരമായ ഇദ്ദേഹം ദുബൈയില്‍ സാമൂഹിക സംഘടനകളിലും സജീവമായിരുന്നു. പിതാവ്: പരേതനായ സ്വാലിഹ്, മാതാവ്: ആമിന, ഭാര്യ: അസ്മി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

​ഗൾഫിൽ മാർച്ച് 9 മുതൽ 19 വരെ നടത്താനിരുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി; എസ്എസ്എൽസി പരീക്ഷയും മാറ്റി
'സയണിസ്റ്റുകൾക്ക് വലിയ തെറ്റ് പറ്റി', ഇസ്രയേലിന് മുന്നറിയിപ്പുമായി മരണശേഷം ഖമനേയിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ്