
ദുബായ്: യുഎഇയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്തും കലാരംഗത്തും അറിയപ്പെട്ടിരുന്ന ദീപാ നായര്‍ (46) അന്തരിച്ചു. ഹൃദയാഘാതം മൂലം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദുബായിലായിരുന്നു അന്ത്യം.
കോഴിക്കോട് സ്വദേശിയായ ഇവര്‍ കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പന്‍ കോളേജ് അലുമിനിയുടെയും അക്കാഫിന്റെയും സജീവ പ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവ് : സൂരജ് മൂസ്സത്. അറിയപ്പെടുന്ന നര്‍ത്തകിമാരായ തൃനിത സൂരജ്, ശ്രേഷ്ഠ സൂരജ് എന്നിവര്‍ മക്കളാണ്. കോഴിക്കോട് പിഡബ്ല്യുഡി യില്‍ നിന്ന് വിരമിച്ച പദ്മാവതിയുടെയും ദാമോദരന്‍ നായരുടെയും മകളാണ് ദീപാ നായര്‍. സംസ്‌കാരം ദുബായില്‍ നടത്തും.
പ്രവാസി മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam