റിയാദ്: പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിനിടെ മരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി മുത്തുപിള്ള കുമാര്‍ (35) ആണ് സൗദി അറേബ്യയിലെ അല്‍ഖര്‍ജിന് സമീപം ഹുത്തയിലെ താമസസ്ഥലത്ത് മരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം

രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തില്‍ അന്ത്യം സംഭവിക്കുകയായിരുന്നു.  കേളി കലാസംസ്‌ക്കാരിക വേദിയുടെ അല്‍ഖര്‍ജ് ഏരിയ സൂഖ് യൂനിറ്റ് എക്‌സിക്യൂട്ടിവ് അംഗമായിരുന്ന കുമാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹുത്തയില്‍ നിര്‍മാണ രംഗത്ത്  തൊഴില്‍ ചെയ്യുകയായിരുന്നു.

എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്. പാറശ്ശാല എം.ആര്‍ ഭവനില്‍ മുത്തുപിള്ള, രാജം ദമ്പതികളുടെ  മകനാണ്. ഭാര്യ: വിജില. മക്കള്‍: അഭി (ഒമ്പത്), അഖില (അഞ്ച്). സഹോദരന്‍ അജി ജിദ്ദയില്‍ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ കേളി  അല്‍ഖര്‍ജ് ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഏരിയാ ട്രഷറര്‍ ലിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു.

Read More: പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍