ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Published : Aug 31, 2020, 08:14 PM IST
ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Synopsis

കണ്ണൂര്‍ പഴയങ്ങാടി തളക്കോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (57) ആണ് മരിച്ചത്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി.

മനാമ: കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി തളക്കോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (57) ആണ് മരിച്ചത്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി.

ഫവാസ് അല്‍ സയാനി ഗ്രൂപ്പ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു മരണപ്പെട്ട ഉണ്ണികൃഷ്‍ണന്‍. ഭാര്യ ശൈലജ, മക്കള്‍ ലക്ഷ്‍മി, ലയിന. 43 പ്രവാസികള്‍ ഉള്‍പ്പെടെ ഇന്ന് ബഹ്റൈനില്‍ 183 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം 379 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോൺ എടുത്തിട്ടായാലും ശമ്പളം കൊടുക്കുമെന്ന് യൂസഫലി; 'ഇത് പതറാതെ നിൽക്കേണ്ട സമയം, ലുലുവിൽ ശമ്പളം കുറയ്ക്കില്ല'
പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; 69 പുതിയ തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ചു