കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ പ്രവാസി മലയാളി മരിച്ചു

Published : Jul 27, 2020, 02:12 PM IST
കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ പ്രവാസി മലയാളി മരിച്ചു

Synopsis

ഈ മാസം മൂന്നിന് കൊവിഡ് ഫലം നെഗറ്റീവായി. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ശ്വാസമെടുക്കാന്‍ പ്രയാസം നേരിടുകയും സിത്രയിലെ കൊവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പാറക്കുതാഴെ ജമാല്‍ (55) ആണ് മരിച്ചത്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. മുപ്പത് വര്‍ഷത്തിലധികമായി ബഹ്റൈനില്‍ പ്രവാസിയായിരുന്നു ജമാല്‍.

കഴിഞ്ഞ മാസം 27ന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം മൂന്നിന് കൊവിഡ് ഫലം നെഗറ്റീവായി. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ശ്വാസമെടുക്കാന്‍ പ്രയാസം നേരിടുകയും സിത്രയിലെ കൊവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെറോയിൻ കടത്തുന്നതിനിടെ സൗദിയിൽ പിടിയിലായ പാകിസ്ഥാൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ജനവാസമില്ലാത്ത സ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി