സൗദിയിലിറങ്ങേണ്ട ദിവസം മലയാളി ദുബൈയില്‍ മരിച്ചു

By Web TeamFirst Published Oct 17, 2021, 11:21 PM IST
Highlights

പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

റിയാദ്: സൗദിയിലേക്കുള്ള(Saudi Arabia) യാത്രാമധ്യേ ദുബൈയില്‍ ക്വാറന്റീനില്‍(Quarantine) കഴിഞ്ഞ മലയാളി മരിച്ചു. മലപ്പുറം ഒതായി സ്വദേശി നൗഫല്‍ എന്ന കൊച്ചു (34) ആണ് മരിച്ചത്.  ഞായറാഴ്ച രാത്രി സൗദിയില്‍ എത്താന്‍ നിശ്ചയിച്ച് യാത്ര പുറപ്പെടും മുമ്പായിരുന്നു മരണം. നാട്ടില്‍നിന്ന് സൗദിയിലേക്ക് വരാനായി ദുബൈയിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് തുക തിരിച്ചുനല്‍കും

അമൃത ടി.വി ജിദ്ദ ലേഖകന്‍ സുള്‍ഫിക്കര്‍ ഒതായിയുടെ ഇളയ സഹോദരനാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ജിദ്ദയിലെ ഒരു ഐ.ടി കമ്പനിയിലായിരുന്നു ജോലി. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഹബീബ് (ജിദ്ദ), ഷബീര്‍ എന്നിവരും സഹോദരന്മാരാണ്. കാഞ്ഞിരാല ഉസ്സന്‍ ബാപ്പു - ഫാത്തിമ ദമ്പതികളുടെ മകനാണ്.

സൗദിയില്‍ 41 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

മാസങ്ങള്‍ക്ക് ശേഷം യുഎഇയില്‍ പുതിയ കൊവിഡ് കേസുകള്‍ നൂറില്‍ താഴെ

മക്ക, മദീന പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി

click me!