പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Oct 17, 2021, 10:48 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

താമസ സ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അസീസിനെ ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ദോഹ: ഖത്തറില്‍(Qatar) മലയാളി ഹൃദയാഘാതം(heart attack) മൂലം മരിച്ചു. വയനാട് തരുവണ കോക്കടവ് സ്വദേശി അസീസ്(43)ആണ് മരിച്ചത്. ടീ ടൈം കഫ്റ്റീരിയയുടെ അല്‍ വക്‌റ ബ്രാഞ്ചിലെ ജീവനക്കാരനായിരുന്നു. നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു.

താമസ സ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അസീസിനെ ആംബുലന്‍സില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: നജ്മ. മക്കള്‍: ഹസ്‌ന ഷെറിന്‍, ഹബീബ്. സഹോദരന്‍ അബൂബക്കര്‍ ഖത്തറിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂണിയൻ കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂർത്തിയായി
നാലര പതിറ്റാണ്ടുകാലം സൗദിയിൽ പ്രവാസി, ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി