കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Published : May 02, 2020, 09:48 PM IST
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

Synopsis

93 ഇന്ത്യക്കാരടക്കം 242 പേര്‍ക്കാണ് ഇന്ന് കുവൈത്തില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4619 ആയി. 

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ (44) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും കുവൈത്തിലുണ്ട്. ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ശൈഖ് ജാബിര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. 

93 ഇന്ത്യക്കാരടക്കം 242 പേര്‍ക്കാണ് ഇന്ന് കുവൈത്തില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4619 ആയി. 33 പേരാണ് ഇതുവരെ മരിച്ചത്. ഇന്ന് 101 പേര്‍ രോഗമുക്തരായി. ആകെ 1703 പേര്‍ക്ക് ഇതുവരെ കൊവിഡ് ഭേദമായിട്ടുണ്ട്. 2883 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 34 പേരുടെ നില ഗുരുതരമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസ്‌കറ്റ്- റിയാം തീരദേശ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം
യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു