കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

By Web TeamFirst Published Jul 7, 2020, 10:13 PM IST
Highlights

കൊവിഡ് ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. 

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി കുന്നുവിള തോമസ് ജോണ്‍ (54) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

17 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ സനാഇയയിലെ ഒരു കാര്‍പ്പറ്റ് നിര്‍മാണ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: എം. യോഹന്നാന്‍, മാതാവ്: ബേബി യോഹന്നാന്‍, ഭാര്യ: സുനു തോമസ്, മക്കള്‍: ജൂലി തോമസ് (ഡിഗ്രി വിദ്യാര്‍ത്ഥിനി), ജൂബി തോമസ് (പ്ലസ് ടൂ വിദ്യാര്‍ത്ഥിനി). നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കുമെന്ന് നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കമ്പനി അധികൃതര്‍ അറിയിച്ചു.

കൊവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

 

click me!