റിയാദ്​: കൊവിഡ്​ ​ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. മലപ്പുറം കോട്ടപ്പടി സ്വദേശി മച്ചിങ്ങൽ നജീബ്(50) ആണ് ചൊവ്വാഴ്​ച പുലർച്ചെ റിയാദിലെ ആശുപത്രിയിൽ​ മരിച്ചത്​. നാലുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പരിശോധനയിൽ കൊവിഡ്​ സ്ഥിരീകരിച്ചിരുന്നു. പരേതനായ തിരികൊട്ടിൽ കോയയുടെയും മൈമൂനത്തി​െൻറയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: ജഹാന ഷെറിൻ, ജസീം, ജാഹിസ്. സഹോദരങ്ങൾ: ഹമീദ് (റിയാദ്), നസീമ, റജീന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി നേതാവ് അഷ്റഫ് വേങ്ങാട്ട്, വെൽഫെയർ വിങ്​ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്.

യുഎഇയില്‍ നേരിയ ആശ്വാസം; കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഇന്ന് 993 പേര്‍ക്ക് കൂടി രോഗം ഭേദമായി