കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയില്‍ മരിച്ചു

Published : Jul 20, 2020, 07:21 PM IST
കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയില്‍ മരിച്ചു

Synopsis

പക്ഷാഘാതം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയില്‍ റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നു.

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ നിര്യാതനായി. തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തില്‍ സുന്ദരേശന്‍ ആശാരി (54) ആണ് മരിച്ചത്. അല്‍ഖര്‍ജ് ദിലം ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

പക്ഷാഘാതം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയില്‍ റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നു. 20 വര്‍ഷമായി സൗദിയിലുള്ള സുന്ദരേശന്‍ നാല് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചു വന്നത്. പിതാവ്: ഗണേശന്‍ ആശാരി, മാതാവ്: ചെല്ലമ്മാള്‍. ഭാര്യ: ശ്രീകുമാരി. മക്കള്‍: സൂര്യ, സാന്ദ്ര. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌കരിക്കാനുള്ള നടപടിക്രമങ്ങളുമായി അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.

മലയാളി വനിത ബഹ്‌റൈനില്‍ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ കാറ്റിലും മഴയിലും ടെന്‍റ് തകർന്ന് വീണ് പ്രവാസി ആട്ടിടയൻ മരിച്ചു
'അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ