ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Published : Aug 30, 2020, 12:27 AM IST
ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Synopsis

വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നിട്ട് വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോള്‍ മരണപ്പെട്ട നിലയിലായിരുന്നു.

റിയാദ്: ഹൃദയാഘാതം മൂലം മലയാളി തെക്കന്‍ സൗദിയില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂര്‍ സ്വദേശി കുപ്പൂത്ത് കിളിക്കോട്ടില്‍ സൈതാലിയുടെ മകന്‍ അന്‍വര്‍ സാദിഖ് (43) ആണ് അസീറിന് സമീപം മഹായിലില്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നിട്ട് വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോള്‍ മരണപ്പെട്ട നിലയിലായിരുന്നു.

മൂന്നര വര്‍ഷമായി മഹായില്‍ അല്‍ജറാദ് ഓട്ടോമാറ്റിക് ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. മാതാവ്: ആയിഷ. ഭാര്യ: സബീല, മക്കള്‍: സല്‍മാനുല്‍ ഫാരിസ്, സല്‍മ ഫര്‍സാന, സല്‍മ ഷിഫാന, മരുമകന്‍: സ്വലാഹുദ്ദീന്‍. സഹോദരങ്ങള്‍: മുസ്തഫ മുസ്ലിയാര്‍, സിദ്ദീഖ് അന്‍വരി, ഹൈദര്‍, ആമിന, സുഹറ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മഹായിലില്‍ ഖബറടക്കും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദീനയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു
പ്രാർത്ഥനയുടെയും ആത്മപരിശോധനയുടെയും മാസം, റമദാൻ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ