
കുവൈറ്റ്: കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. ആനന്ദ് കുവൈത്ത് എയര്‍വെയ്സിന്റെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആനന്ദ്.
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു.
ആനന്ദ് കുടുംബ സമേതം കുവൈത്തിലാണ് താമസിച്ചിരുന്നുത്. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഇന്ന് വൈകുന്നേരത്തോടെ കുടുംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam