
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരിച്ചു. കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കൽ അബ്ദു റഹ്മാൻ ആണ് ദുബായിൽ മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദുബായിൽ ഹോട്ടൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു. ഇതുവരെ 6300 ഇന്ത്യക്കാർക്കാണ് വിദേശത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഗൾഫിൽ മാത്രം 2000 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഗള്‍ഫില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42,856 ആയി ഉയര്‍ന്നു. 254 പേരാണ് ഇതുവരെ മരിച്ചത്. സൗദിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഭാഗിക ഇളവനുവദിച്ചു. അതേസമയം നോര്‍ക്കാ റൂട്ട്സിലൂടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി മലയാളികള്‍. ആദ്യഘട്ടത്തില്‍ മുപ്പത് ശതമാനം ആളുകള്‍ നാട്ടിലേക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam