പ്രവാസി മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jun 18, 2021, 10:36 PM IST
Highlights

1974ലാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. തുടക്കം മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2012 മുതല്‍ ബഹ്‌റൈന്‍ മുന്‍ പ്രധാനമന്ത്രിയുടെ മെഡിക്കല്‍ ടീമിലും അംഗമായിരുന്നു.

മനാമ: ബഹ്‌റൈനില്‍ മലയാളി ഡോക്ടര്‍ എം ആര്‍ വത്സലന്‍(76) നിര്യാതനായി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് റെസിഡന്റ് ആയിരുന്നു. ചേര്‍ത്തല തുറവൂര്‍ സ്വദേശിയാണ്. കൊവിഡ് ബാധിച്ച് സിത്ര ഫീല്‍ഡ് ഐസിയുവില്‍ ചികിത്സയിലായിരുന്നു.  

രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിത്രയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 1974ലാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. തുടക്കം മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2012 മുതല്‍ ബഹ്‌റൈന്‍ മുന്‍ പ്രധാനമന്ത്രിയുടെ മെഡിക്കല്‍ ടീമിലും അംഗമായിരുന്നു. ഭാര്യ മീരയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. മക്കള്‍: രാകേഷ്(ബിസിനസ്, ദുബൈ) ബ്രിജേഷ്(റേഡിയോളജിസ്റ്റ്, എറണാകുളം).

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!