ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ എഴുപത്തിയേഴാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും മറ്റ് ഗൾഫ് രാജ്യങ്ങളിലെ എംബസികളിലും പതാക ഉയർത്തുകയും വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
ദുബൈ: എഴുപത്തിയേഴാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റിലും ഇന്ത്യൻ പതാക ഉയര്‍ത്തി കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും റിപ്പബ്ലിക് ദിനത്തിന്‍റെ ഭാഗമായി വ്യത്യസ്ത കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
ദുബൈ ഇന്ത്യൻ കോൺസുലേറ്റില്‍ കോൺസുല്‍ ജനറല്‍ സതീഷ് ശിവൻ ദേശീയ പതാക ഉയര്‍ത്തി സംസാരിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ എംബസികള്‍ ദേശീയ പതാക കൊണ്ട് അലങ്കരിച്ചിരുന്നു. 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയിലെയും ഒമാനിലെയും ഇന്ത്യൻ സമൂഹത്തിനും ഒമാൻ സുൽത്താനേറ്റിലെ സുഹൃത്തുക്കൾക്കും പങ്കാളികൾക്കും ഇന്ത്യയുടെ സ്ഥാനപതി ഹൃദയംഗമമായ ആശംസകൾ നേർന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ന് മസ്കറ്റ് എംബസി അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

